ആളുകള്‍ തീയെറ്ററിലെത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍!! നടി മഞ്ജിമ ശരിക്കും ഞെട്ടിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

നായികമാരുടെ ഗ്ലാമര്‍ പലപ്പോഴും ചര്‍ച്ചാ വിഷയാമാകാറുണ്ട്. അത്തരം ചര്‍ച്ചകള്‍ പലപ്പോഴും അതിരുകടക്കാറുമുണ്ട്. ഇത്തരത്തില്‍ നടിമാരെ കുറിച്ച് പ്രചരിക്കുന്ന വാദങ്ങള്‍ക്ക് മറുപടി പറയുന്നത് ചുരുക്കം ചില നടിമാര്‍ മാത്രമായിരിക്കും. സമൂഹമാധ്യമത്തില്‍ നടമാരെ കുറിച്ച് പ്രചരിച്ച മോശം കമന്റിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനായിക മഞ്ജിമ മോഹന്‍ദാസ്.

നടിമാരുടെ അന്തസിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വന്ന കമന്റിനാണ് മഞ്ജിമ മറുപടി നല്‍കിയിരിക്കുന്നത്. നടിമാര്‍ സുതാര്യമായതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നതു കൊണ്ടാണ് ആളുകള്‍ സിനിമകാണാന്‍ വരുന്നതെന്നായിരുന്നു ട്വീറ്റ്.

 നല്ല സിനിമകാണാന്‍

നല്ല സിനിമകാണാന്‍

ആളുകള്‍ നല്ല സിനിമ കാണാനാണ് തീയേറ്ററുകളിലെത്തുന്നതെന്നാണ് മഞ്ജിമ പറയുന്നത്. അല്ലാതെ നടിമാരുടെ വസ്ത്രത്തിന്റെ ഇറക്കം ആസ്വദിക്കാനല്ലെന്നും മഞ്ജിമ പറയുന്നു.

തെറ്റാണ്

നടിമാരുടെ നഗ്നത കാണാനാണ് ആളുകള്‍ തീയേറ്ററുകളില്‍ വരുന്നതെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ തെറ്റാണ് സര്‍. നല്ല സിനിമകള്‍ കാണാനാണ് അവര്‍ വരുന്നത്. അല്ലാതെ വസ്ത്രത്തിന്റെ ഇറക്കക്കുറവ് ആസ്വധിക്കാനല്ല- എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്.

 നടിമാരുടെ വസ്ത്രം

നടിമാരുടെ വസ്ത്രം

നടിമാര്‍ സുതാര്യ വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണാനാണ് ആളുകള്‍ സിനിമ കാണാന്‍ വരുന്നതെന്നായിരുന്നു ഗണേശന്‍ എന്ന ട്വിറ്റര്‍ പ്രൊഫൈലിലെ വാദം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മഞ്ജിമ പ്രതികരണവുമായി എത്തിയത്.

 വിവാദ ട്വീറ്റ് പിന്‍വലിച്ചു

വിവാദ ട്വീറ്റ് പിന്‍വലിച്ചു

നടി ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ വാദം ഉയര്‍ത്തിയയാള്‍ വിവാദ ട്വീറ്റ് പിന്‍വലിച്ചു.

സജീവമാകുന്നു

സജീവമാകുന്നു

ബാലതാരമായി എത്തിയ മഞ്ജിമ ഒരിടവേളയ്ക്കു ശേഷം വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായാണ് വീണ്ടും തിരിച്ചെത്തിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. തമിഴില്‍ അച്ചം യെമ്പത് മടമൈയടാ എന്ന സിനിമ പൂര്‍ത്തിയാക്കിയ മഞ്ജിമയുടെ പുതിയ ചിത്രം ഉദയനിധി സ്റ്റാലിനൊപ്പമാണ്.

 അപമാനിച്ചു

അപമാനിച്ചു

നേരത്തെ സംവിധായകന്‍ അപമാനിച്ചെന്ന് വ്യക്തമാക്കി മഞ്ജിമ രംഗത്തെത്തിയിരുന്നു. അഭിനയിക്കാനെത്തിയപ്പോള്‍ ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല എന്ന് സംവിധായകന്‍ വെട്ടിത്തുറന്ന് പറഞ്ഞതിനെയാണ് മഞ്ജിമ വിമര്‍ശിച്ചത്. മര്യാദ ഇല്ലാത്ത പെരുമാറ്റം എന്നാണ് മഞ്ജിമ പറഞ്ഞത്.

English summary
actress manjima mohan's reply to bad comment about actress.
Please Wait while comments are loading...