'തടിച്ചാൽ ചോദിക്കും തീ തടിവെച്ചല്ലോന്ന്, മെലിഞ്ഞാൽ അസുഖമാണോന്ന്'; ബോഡി ഷെയിമിംഗിനെതിരെ മഞ്ജിമ
കൊച്ചി; കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി മഞ്ജിമ മോഹൻ. ബോഡി ഷെയ്മിംഗാണ് നേരിടേണ്ടി വരാറുള്ളത്. തന്റെ ശരീരം പൊതുവായൊരു കാര്യം പോലെയാണ് ചിലരുടെ പ്രതികരണമെന്നും തടിച്ചാലും മെലിഞ്ഞാലും എന്താണ് പ്രശ്നമെന്നും അവർ ചോദിച്ചു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജിമയുടെ പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

സൈബര്‍ ആക്രമണം എല്ലാ ദിവസവും നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ്ങാണ് അനുഭവിക്കുന്നത്. എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന തരത്തിലാണ് അഭിപ്രായങ്ങൾ വരിക. ഞാന്‍ തടിവെച്ചാല്‍, നീ തടി വെച്ചോ എന്ന ചോദിക്കും. കുറച്ച് മെലിഞ്ഞാല്‍ എന്തേലും അസുഖമാണോ എന്നും ചോദിക്കും. ഇതിന് ഒരു അവസാനവും ഇല്ല.

ഒരു കംപ്യൂട്ടറിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ്. ചിലർ അവരുടെ ഫ്രസ്ട്രേഷനുകൾ കാണിക്കുന്നത് മറ്റുള്ളവരിലാണ്. എന്താണ് സ്വന്തം പ്രശ്നമെന്ന് അക്കൂട്ടർ ഒരിക്കലും ആലോചിക്കുന്നില്ല. ട്രോളുകള്‍ വലിയ പ്രശ്‌നമില്ല. അത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. ചിലതെല്ലാം നല്ല കോമഡിയായിരിക്കും. അത് വായിക്കാനും കാണാനുമൊക്കെ രസമാണ്.

പക്ഷെ ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പക്ഷേ എല്ലാവരേയും തിരുത്താൻ സാധിക്കില്ലല്ലോ. ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങൾ എന്ന് പറഞ്ഞത് പോലെയാണ്. സിനിമയിൽ ഫെയിം റെക്കഗനിഷനും അവസരങ്ങളുമൊക്കെ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നാണയത്തിന്റെ മറ്റേ ഭാഗം എന്ന് പറയുന്നത് ഇതൊക്കെയാകും. അതേസമയം തുടക്കത്തിൽ ഇതൊക്കെ മനസിലാക്കാൻ വലിയ സമയം എടുത്തിരുന്നു. ഭയങ്കരമായി വിഷമിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതൊക്കെ കൂളായി, നടി പറഞ്ഞു.

അതേസമയം ഗ്ലാമറസ് റോളുകൾ ചെയ്യാൻ തയ്യാറാവാത്തതിനാൽ തനിക്ക് പല അന്യ ഭാഷ സിനിമകളിലും അവസരം നഷ്ടമായിട്ടുണ്ടെന്നും മഞ്ജിമ പറഞ്ഞു. പക്ഷേ അതൊന്നും കൊണ്ട് താൻ മാറണമെന്നൊരു ചിന്ത എനിക്ക് വന്നിട്ടില്ല. എൻറെ പ്ലസ് എന്താണെന്നും എന്റെ സ്പെയിസ് എന്താണെന്നും എനിക്ക് വ്യക്തമായി അറിയാം, നടി പറഞ്ഞു.

സ്ത്രീകളേയും പുരുഷൻമാരേയുമൊന്നും ഒബ്ജെക്ടിഫൈ ചെയ്യുന്നതിനോട് തനിക്ക് താത്പര്യം ഇല്ല. അത് ഒരാളോട് ചെയ്യാൻ സാധിക്കുന്ന ക്രൂരതയാണ്. സിനിമയെ കുറിച്ച് വിമർശിക്കാനുള്ള സ്വാതന്ത്യം എല്ലാവർക്കുമുണ്ട്. എന്നാൽ ചില ഗാനരംഗങ്ങൾ മാത്രം കാണാൻ വേണ്ടിയാണ് ആളുകൾ സിനിമ കാണുന്നത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ല.

എല്ലാത്തിന് പിന്നിലും കഷ്ടപ്പാടുകൾ ഉണ്ടാകും.
ഒരു ഗ്ലാമറസ് റോൾ ചെയ്യാൻ പോലും കുറേ കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. മാസങ്ങളോളും ഡയറ്റെടുത്തും വർക്ക് ഔട്ട് ചെയ്തുമൊക്കെ താരങ്ങൾ അവരുടെ ശരീരത്തെ മാറ്റിയെടുക്കുന്നത്. തമാശ രൂപേണയായിരിക്കും പലരും ഇതിനോടൊക്കെ പ്രതികരിക്കുക. പക്ഷേ സാധാരണ ഞാൻ എല്ലാത്തിനും മറുപടി നൽകുന്ന ആളല്ല. സെലക്ടീവ് ആയിട്ടേ മറുപടി പറയാറുള്ളൂ. കാരണം വളർന്നുവരുന്ന തലമുറക്ക് നമ്മൾ മികച്ച മാതൃക ആകേണ്ടതുണ്ട്.

ഒരു റോൾ ചെയ്യണമെങ്കിൽ പോലും നിങ്ങൾ ഉത്തരവാദിത്തം കാണിക്കണം. കാരണം പുതുതലമുറയ്ക്ക് ഇൻറർനെറ്റിൽ എല്ലാത്തിലും ആക്സസ് ഉണ്ട്. അതിനാൽ അവർക്ക് മുന്നിൽ ഒരു തെറ്റായ മാതൃക ഉണ്ടാക്കിയെടുക്കരുത്, മഞ്ജിമ പറഞ്ഞു.
Recommended Video

നേരത്തേ മഞ്ജിമയുടെ ഒരു ട്വീറ്റ് വൻ വൈറലായിരുന്നു. നായികമാരുടെ നഗ്നത കാണാനാണ് ആളുകൾ തീയറ്ററിൽ വരുന്നതെന്ന് നിങ്ങൾ കരുതരുതെന്നും വസ്ത്രം കുറഞ്ഞത് കാണാനല്ല, നല്ല സിനിമകൾ കാണാനാണ് പ്രേക്ഷകർ വരുന്നതെന്നുമായിരുന്നു നടിയുടെ ട്വീറ്റ്. ഇത് സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications