ഹോം സിനിമ കഴിഞ്ഞപ്പോഴാണ് ആ തോന്നലുണ്ടായത്; അന്ന് എല്ലാ ചാനലുകളും വീട്ടില്‍ ഉണ്ടായിരുന്നു

കെപിഎസി ലളിതയ്ക്ക് ശേഷം ക്യാരക്ടര്‍ വേഷങ്ങളിലും ഹാസ്യ റോളുകളിലും ഒരു പോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. ടെലിവിഷന്‍ ഷോകളിലും താരം വളരെ സജീവമാണ്. സമീപകാലത്തെ മഞ്ജു പിള്ളയുടെ സിനിമകളിലെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കല പാരമ്പര്യമായി ലഭിച്ച മഞ്ജു പിള്ളയ്ക്ക് അഭിനയം അനായാസം വഴങ്ങുന്നതായിരുന്നു.

ഹോം എന്ന ചിത്രമാണ് മഞ്ജുപിള്ളയുടെ അഭിനയ ശേഷി മുഴുവനായി പുറത്തെടുത്തത്. സിനിമയിലെ മഞ്ജുവിന്റെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെടുകയും അവാര്‍ഡ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹോം സിനിമയില്‍ അഭിനയിച്ചതിനു ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെകുറിച്ച് 'ബ്ലാ ബ്ലാ വീണ' എന്ന പോഡ്കാസ്റ്റില്‍ വീണാ നായരുമായി സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

മഞ്ജു പിള്ളയുടെ വാക്കുകള്‍: ഹോം സിനിമ കഴിഞ്ഞപ്പോഴാണ് എനിക്കിനി ആക്ടിങ് അല്ലാതെ വേറൊരു പ്രൊഫഷന്‍ ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായത്. ഹോം സിനിമയിലെ കഥാപാത്രത്തിന് അംഗീകാരം കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.

manju pillai

സ്റ്റേറ്റ് നമ്മളെ അംഗീകരിക്കുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ചലച്ചിത്ര അവാര്‍ഡുകള്‍ അനൗണ്‍സ് ചെയ്യുന്ന അന്ന് എല്ലാ ചാനലുകളും എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് ഞാനായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ, എനിക്കില്ല എന്ന് അറിഞ്ഞപ്പോള്‍ എന്നെക്കാളും വിഷമം മീഡിയക്കാര്‍ക്കായിരുന്നു.

അന്ന് രേവതി ചേച്ചിക്കാണ് കിട്ടിയത്. വര്‍ഷങ്ങളായി സിനിമയില്‍ നിന്നിട്ടും അവര്‍ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഞാന്‍ വളരെയധികം ആരാധിക്കുന്ന നടിയാണ്. അവാര്‍ഡ് അവര്‍ക്ക് കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്.

ഏറ്റവും വിഷമം തോന്നിയത് ഇന്ദ്രന്‍ ചേട്ടന് കിട്ടാതെ പോയതിലാണ്. സിനിമകളെ ജനങ്ങളാണ് അംഗീകരിക്കേണ്ടത്. ഹോം സിനിമയില്‍ ഒരു മോശം ഡയലോഗ് ഇല്ല, മോശം സീന്‍ ഇല്ല, ഫാമിലി സിനിമയായിരുന്നു. ഒരു ക്ലീന്‍ ഇമേജ് ഉള്ള സിനിമയ്ക്ക് എന്തുകൊണ്ട് നല്ല സിനിമയ്ക്കുള്ള അവാര്‍ഡ് പോലും കൊടുത്തില്ല. എനിക്ക് അതാണ് ഏറ്റവും കൂടുതല്‍ വിഷമം തോന്നിയത്. എനിക്ക് കിട്ടാത്തതിലും ഇന്ദ്രന്‍സ് ഏട്ടന് കിട്ടാത്തതിലും ഉള്ള വിഷമം മാറ്റിവയ്ക്കാം. ആ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാമായിരുന്നു. അപ്പോള്‍ അവാര്‍ഡിലൊക്കെ എന്തര്‍ത്ഥം എന്നൊക്കെ തോന്നാറുണ്ട്.

എല്‍എല്‍ബിക്ക് ചേരാന്‍ ആഗ്രഹിച്ച് വഴി തെറ്റി സിനിമയിലെത്തിയ ആളാണ് ഞാന്‍. എനിക്ക് നിയമം പഠിക്കണമെന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നു. അച്ഛന് കലയോട് ഭയങ്കര താല്‍പര്യമായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ ഒരു പരിപാടിക്ക് വരാനിരുന്ന പെണ്‍കുട്ടി വന്നില്ല. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. പരീക്ഷാ സമയമാണ്. മോളോട് ചോദിച്ചു നോക്കാമെന്നു പറഞ്ഞപ്പോള്‍ അമ്മ വാളെടുത്തു.

പഠിത്തം കളഞ്ഞിട്ടുള്ള അഭിനയം വേണ്ടെന്നായിരുന്നു അമ്മയുടെ നിലപാട്. അമ്മ പറ്റത്തില്ലെന്നു തന്നെ പറഞ്ഞു. സ്ത്രീപര്‍വ്വം എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലായിരുന്നു അന്ന് അഭിനയിച്ചത്. കേരളത്തില്‍ മൊത്തം ഷോ ഉണ്ടായിരുന്നു.

പിന്നീട് ആദ്യ കാലങ്ങളില്‍ ഞാന്‍ കുറേനാള്‍ അഭിനയിച്ചു. പിന്നീട് കല്യാണം കഴിഞ്ഞു മോള്‍ ഉണ്ടായി. വെള്ളിമൂങ്ങ പോലും വേണ്ടെന്ന് വെച്ചത് ഫാമിലിയായി കഴിഞ്ഞതു കൊണ്ടാണ്. എപ്പോഴെങ്കിലും സിനിമ ചെയ്യാം എന്ന തോന്നല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴൊന്നും ജീവിതം ആക്ടിംഗ് ആണെന്ന് തോന്നിയിട്ടില്ല. പക്ഷേ ഹോം റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇനി ആക്ടിങ് അല്ലാതെ വേറൊരു പ്രൊഫഷന്‍ ഇല്ലെന്ന് തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+