കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു വിരോധാഭാസം; ഇത്തരം മനുഷ്യരോടാണ് നമ്മൾ പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്; മഞ്ജു സുനിച്ചന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷം 28 കഴിഞ്ഞെങ്കിലും സിസ്റ്റര്‍ അഭയ കൊലക്കേസിലെ സിബിഐ കോടതി വിധി ഒരേ മനസ്സോടെയാണ് മലയാളികല്‍ സ്വീകരിച്ചത്. കോട്ടയം പയസ് ടെൻത് കോൺവന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയ കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണെന്നുമാണ് സിനിമാ-സീരിയില്‍ താരമായ മഞ്ജു സുനിച്ചന്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്. മഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

മഞ്ജു സുനിച്ചന്‍

മഞ്ജു സുനിച്ചന്‍

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ (നോട്ട് ) ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നുവിട്ട 50പൈസയാണ്. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു.

തിരുവസ്ത്രം

തിരുവസ്ത്രം

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്.. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ. ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ
രാജു ചേട്ടൻ മുത്താണ്-മ‍ഞ്ജു പത്രോസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

അഭയ കൊലക്കേസ്

അഭയ കൊലക്കേസ്

അഭയ കൊലക്കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കായിരുന്നു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനുമായി ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപയുമാണ് തോമസ് കോട്ടൂരിന് വിധിച്ചിരിക്കുന്നത്. തെളിവു നശിപ്പിക്കലിന് ഇരുവർക്കും ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഒന്നിച്ച് അനുഭവിക്കാം

ഒന്നിച്ച് അനുഭവിക്കാം


പ്രതികള്‍ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരായി ആരോപിക്കപ്പെട്ട കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് ജഡ്ജി കെ സനിൽകുമാർ വ്യക്തമാക്കി. കുറ്റകൃത്യം ലക്ഷ്യമിട്ട് ഫാ. കോട്ടൂര്‍ കോട്ടൂര്‍ കോണ്‍വെന്‍റില്‍ അതിക്രമിച്ചു കടന്നത് വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

സ്വാധീനിച്ചില്ല

സ്വാധീനിച്ചില്ല

അതേസമയം, പ്രായകൂടുതലും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നായിരുന്നു തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. കാൻസർ മൂന്നാം ഘട്ടത്തിലാണ്. മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
അടയ്ക്ക രാജു എന്ന പേര് വന്ന വഴി വെളിപ്പെടുത്തി രാജു | Oneindia Malayalam

English summary
actress Manju Sunichan says, What a paradox; It is to such men that we are going to confess our sins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X