കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനാലെയ്ക്ക് താരത്തിളക്കം കൂട്ടാന്‍ മഞ്ജുവാര്യരും ഗീതുവും എത്തി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യരും, ഗീതു മോഹന്‍ദാസും കൊച്ചി മുസ്സിരിസ് ബിനാലെ സന്ദര്‍ശിച്ചു.ഞായറാഴ്ചയാണ് ഇരുവരും ബിനാലെ സന്ദര്‍ശിച്ചത്. ദീര്‍ഘകാല സുഹൃത്തുക്കള്‍ കൂടിയായ ഇവര്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുമണിക്കൂറോളം ചെലവിട്ടു.

മലയാളിയായ അജി വി എന്‍ ചാര്‍ക്കോളില്‍ വരച്ച ചിത്രങ്ങള്‍ക്കും ചൈനീസ് കലാകാരന്‍ ഷൂ ബിങ്ങ് ഇലകളും നാരുകളും കൊണ്ടു തീര്‍ത്ത നിഴല്‍ ചിത്രങ്ങള്‍ക്കും മുന്നില്‍ താരങ്ങള്‍ ഏറെ സമയം ചെലവഴിച്ചു. റ്യോട്ടോ കുവാക്കുബോ ഇരുട്ടുമുറിയില്‍ തീര്‍ത്ത നിഴല്‍ച്ചിത്രങ്ങള്‍ തങ്ങളെ ഏറെ വിസ്മയിപ്പിച്ചതായി അവര്‍ പറഞ്ഞു. 'ലോസ്റ്റ് 12' എന്ന കലാവിന്യാസം വീക്ഷിക്കുന്നതിനിടെ എല്‍ഇഡി ഘടിപ്പിച്ച കളിത്തീവണ്ടി ചുവരില്‍ തീര്‍ത്ത നിഴലുകള്‍ അത്ഭുതകരമായ അര്‍ഥതലങ്ങളുള്ളവയാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

Manju Geethu

2012 ലെ ആദ്യബിനാലെയും സന്ദര്‍ശിക്കാനെത്തിയിരുന്ന മഞ്ജു വാര്യര്‍ ഇക്കുറി ഫേസ്ബുക്കിലൂടെ ബിനാലെയ്ക്ക് പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പ്രദര്‍ശനം വളരെയധികം ആകര്‍ഷിച്ചുവെന്നും മറ്റു ബിനാലെ വേദികള്‍ സന്ദര്‍ശിക്കുന്നതിനായി വീണ്ടുമെത്തുമെന്നും ദേശീയ അവാര്‍ഡ് നേടിയ 'ലയേഴ്‌സ് ഡയസ്' എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയായ ഗീതു മോഹന്‍ദാസ് പറഞ്ഞു.

Manju Geethu 2

കൊച്ചിയില്‍ നാളികേര വികസന ബോര്‍ഡുമായുള്ള ചര്‍ച്ചയ്‌ക്കെത്തിയ ഫിജിയന്‍ കൃഷി, ഗ്രാമ വികസന മന്ത്രി ഇനിയ സെരിയുരാതെ അഞ്ചംഗ സംഘത്തോടൊപ്പം ബിനാലെ സന്ദര്‍ശിക്കാനെത്തി. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കലാകാരന്‍മാര്‍ സൃഷ്ടികളിലൂടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രീതി ശ്രദ്ധേയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രം, രാഷ്ടീയം, വാണിജ്യം എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുവാനും അതോടൊപ്പം ഭാവിയിലേയ്ക്കു നോക്കുവാനുമുള്ള കലാകാരന്മാരുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഫിജിയിലെ പരമ്പരാഗത വേഷമായ 'സുളു' അണിഞ്ഞാണ് മന്ത്രി ബിനാലെ സന്ദര്‍ശിക്കാനെത്തിയത്.

English summary
Actress Manju Warrier and Geethu Mohandas visited Kochi-Muziris Biennale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X