• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വകുപ്പുകൾ മാറ്റണം,അറസ്റ്റ് ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് ഭീമൻ കത്തെഴുതി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ

കൊച്ചി; യൂട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി എന്നിവരുടെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. അറസ്റ്റ് ഒഴിവാക്കണമെന്നും പ്രശ്ന പരിഹാരത്തിനാണ് വിജയ് പി നായരെ നേരിട്ട് കാണാൻ പോയതെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ പ്രമുഖർ. നടി ഭാവന, മഞ്ജു വാര്യർ, രഞ്ജി പണിക്കർ, കമൽ, അടക്കമുള്ളവരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. മനോരമ ന്യൂസാണ് കത്ത് പുറത്ത് വിട്ടത്. കത്തിന്റെ പൂർണരൂപം വായിക്കാം

രൂക്ഷ വിമർശനം

രൂക്ഷ വിമർശനം

കഴിഞ്ഞ ദിവസമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തള്ളിയത്. രൂക്ഷ വിമർശനമാണ് കോടതി ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർത്തിയത്. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത് എന്നായിരുന്നു കോടതി ഉത്തരവിൽ പറഞ്ഞത്.

ഒളിവിൽ പോയി

ഒളിവിൽ പോയി

തുടർന്ന് ഭാഗ്യലക്ഷ്മിയേയും സംഘത്തേയും അറസ്റ്റ് ചെയ്യാൻ പോലീസ് തിരുമാനിച്ചിരുന്നു. എന്നാൽ മൂവരും ഒളിവിൽ പോയി. അതേസമയം ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ എവിടയാണ് ഉള്ളതെന്ന് പോലീസിന് അറിയാമെങ്കിലും താത്കാലികമായി അറസ്റ്റിലേക്ക് കടക്കേണ്ടെന്നാണ് പോലീസിൻരെതിരുമാനം.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

ഇവർ സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി വിധി വരാനാണ് പോലീസ് കാത്തിരിക്കുന്നത്. അതേസമയം ജാമ്യഹർജിയിലും പ്രതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ തന്നെയാണ് പോലീസിന്റെ തിരുമാനമെന്നാണ് വിവരം. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

അറസ്റ്റിലേക്ക്

അറസ്റ്റിലേക്ക്

അതേസമയം ഹൈക്കോടതിയും ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിക്കുകയാണെങ്കിൽ ഉടൻ തന്നെ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പടെുത്തിയേക്കും. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ ഒപ്പിട്ട ഭീമൻ കത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.

അങ്ങ് അറിഞ്ഞിരിക്കുമല്ലോ?

അങ്ങ് അറിഞ്ഞിരിക്കുമല്ലോ?

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കേരളത്തിൻ്റെ സാഹിത്യ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നില്ക്കുന്ന സ്ത്രീകൾക്കെതിരേ അശ്ലീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചാനലിൻ്റെ ഉടമ വിജയ്.പി.നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ.

ജാമ്യാപേക്ഷ തള്ളി പോയി

ജാമ്യാപേക്ഷ തള്ളി പോയി

സ്ത്രീകൾക്കെതിരേ സൈബറിടത്തിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ ജാഗ്രതയും നിയമനിർമ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമർശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നു.പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്.

ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രതികരിച്ചത്

ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രതികരിച്ചത്

പ്രസ്തുത വീഡിയോയ്ക്കെതിരേ കേരളത്തിൽ പല ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ അശ്ലീലം റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് സൈബറിടത്തിൽ നിന്ന് നിരന്തരം അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചത്.

പുനപരിശോധിക്കണമെന്ന്

പുനപരിശോധിക്കണമെന്ന്

പക്ഷെ പൊലീസ്, IPC 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.പ്രസ്തുത വകുപ്പുകൾ ഈ കേസിൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ നിയമ വിദഗ്ദ്ധർ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ,ഈ വകുപ്പുകൾ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യർത്ഥനയായി അങ്ങ് പരിഗണിക്കണം.

cmsvideo
  ഭാഗ്യലക്ഷ്മിയുടെ ചങ്കൂറ്റം കണ്ടോ..കട്ടകലിപ്പിൽ താരം | Bhagyalakshmi Interview | Oneindia Malayalam
  അത്തരമൊരു സാഹചര്യം ഉണ്ടാകരുത്

  അത്തരമൊരു സാഹചര്യം ഉണ്ടാകരുത്

  കേസ് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്.

  ഫോണിന്റെ അങ്ങേ തലയ്ക്കൽ ജയേട്ടന്റെ തൊണ്ട് ഇടറുന്നത് എനിക്ക് കേൾക്കാമായിരുന്നു;രാമാനന്ദ്

  'കോണ്‍ഗ്രസുകാരും പഠിക്കാനുണ്ട്,ഇനിയും അട്ടകൾ അതിലെയും ഇതിലെയും നടക്കുന്നുണ്ട്';മാത്യു കുഴൽനാടൻ

  മോദി-ട്രംപ് ബന്ധം ഏറ്റില്ല;72% ഇന്ത്യൻ വംശജരുടെയും പിന്തുണ ജോ ബൈഡന്, ട്രംപിന് തിരിച്ചടിയെന്ന് സർവ്വേ

  സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്: 5745 കേസുകളും സമ്പര്‍ക്കത്തിലൂടെ, 7792 പേര്‍ക്ക് രോഗമുക്തി

  English summary
  actress manju warrier and others send letter to CM Pinarayi Vijayan over bhagyalakshmi issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X