കടുത്ത നീക്കവുമായി മഞ്ജുവാര്യര്‍; അപായപ്പെടുത്താന്‍ സാധ്യത, സംഘടനകളെയും സമീപിച്ചു
കൊച്ചി: സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും കാണിച്ച് പോലീസിന് പരാതി നല്‍കിയതിന് പിന്നാലെ നടി മഞ്ജുവാര്യര്‍ കൂടുതല്‍ കടുത്ത നീക്കങ്ങള്‍ നടത്തുന്നു. സിനിമാ സംഘടനകള്‍ക്ക് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുനിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി നടി കത്തുനല്‍കി. സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് കത്ത് നല്‍കിയത്.
താരസംഘടന അമ്മയെയും മഞ്ജു സമീപിച്ചുവെന്നാണ് സൂചന. പോലീസില്‍ പരാതി നല്കിയ സാഹചര്യത്തില്‍ സംഘടനകള്‍ക്ക് സമവായ നീക്കം നടത്തുന്നതിന് പരിമിതിയുണ്ട്. പോലീസ് അന്വേഷണത്തെ ബാധിക്കാത്ത രീതിയില്‍ സംഭവം പരിശോധിക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്. അതേസമയം, ശ്രീകുമാര്‍ മേനോന് മഞ്ജുവാര്യര്‍ക്ക് മറുപടിയുമായി രംഗത്തുവന്നു. കൂടുതല്‍ വിവരങ്ങള്‍...

സംഭവത്തിന്റെ തുടക്കം ഇങ്ങനെ
തിങ്കളാഴ്ച വൈകീട്ടാണ് പുതിയ വിവാദത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് പോലീസ് മേധാവിയെ നേരിട്ട് കണ്ട മഞ്ജുവാര്യര്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ശ്രീകുമാര്‍ മേനോന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നുമാണ് മഞ്ജു പറഞ്ഞത്.

ഉന്നത ഉദ്യോഗസ്ഥന് അന്വേഷിച്ചേക്കും
പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരുപക്ഷേ കേസ് അന്വേഷിച്ചേക്കും. അസാധാരമായ സംഭവമാണ് മഞ്ജുവിന്റെ പരാതിയിലൂടെ ഉണ്ടായിരിക്കുന്നത്. സാധാരണ സിനിമ രംഗത്തെ പ്രശ്നങ്ങള്‍ സംഘടനകള്‍ക്കകത്ത് പരിഹരിക്കാറാണ് പതിവ്.

സംഘടനകള്‍ക്ക് പരിമിതി
മഞ്ജുവാര്യര്‍ ആദ്യം പോലീസില്‍ പരാതി പ്പെടുകയാണ് ചെയ്തത്. പിന്നീടാണ് സിനിമാ സംഘടനകളെ വിവരം അറിയിച്ചത്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ കാര്യങ്ങള്‍ പരിശോധിക്കാനാണ് സംഘടനകളുടെ തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവാദമാകാനാണ് സാധ്യത.

നേരത്തെ സംഭവിച്ചത്
വിവാഹത്തിന് ശേഷം മഞ്ജുവാര്യര്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടും അഭിനയ രംഗത്തെത്തിയത്. ഈ ഘട്ടത്തില്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിനെ സഹായിക്കാന്‍ രംഗത്തുവന്നത്. കല്യാണ്‍ സില്‍ക്ക്സിന്റെ പരസ്യചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.

ശ്രീകുമാര്‍ മേനോനും സുഹൃത്തും
ശ്രീകുമാര്‍ മേനോന് ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഒടിയനിലും മഞ്ജുവാര്യര്‍ ആയിരുന്ന നായിക. ഈ ചിത്രത്തിന് ശേഷം സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തുമാണെന്ന് മഞ്ജു ആരോപിക്കുന്നു. ഇതിന് സഹായകമായ രേഖകളും മഞ്ജു പോലീസിന് കൈമാറി.
Recommended Video

രേഖകള്‍ ദുരുപയോഗം ചെയ്യുമോ
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മഞ്ജുവാര്യര്‍ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന് കൈമാറിയിരുന്നുവത്രെ. ഇത് ദുരുപയോഗം ചെയ്യുമോ എന്ന് ഭയമുണ്ടെന്നും മഞ്ജു പോലീസ് മേധാവിയെ ബോധിപ്പിച്ചുവെന്നാണ് വിവരം. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി തന്നെ പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും മഞ്ജുവാര്യര്‍ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications