സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി മഞ്ജു വാര്യർ; ഡിജിപിക്ക് പരാതി കൈമാറി
Recommended Video
തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ. ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്തുമോയെന്ന് ഭയപ്പെടുന്നതായും മഞ്ജു വാര്യർ മഞ്ജു വാര്യർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
ശ്രീകുമാർ മേനോൻ തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നതായും തന്നോടൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും മഞ്ജു വാര്യർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശ്രീകുമാർ മേനോന് കൈമാറിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. ഈ ചിത്രവുമായി സഹകരിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായും മഞ്ജു വാര്യർ പറയുന്നു. ഒടിയൻ ചിത്രത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ശ്രീകുമാർ മേനോനും അയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ പറയുന്നു. തന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന ചില രേഖകൾ മഞ്ജു വാര്യർ ഡിജിപിക്ക് കൈമാറിയതായാണ് വിവരം.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ കല്യാൺ ജ്വല്ലേഴ്സിന് വേണ്ടി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യത്തിലൂടെയാണ് തിരിച്ചെത്തിയത്. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ മഞ്ജു വാര്യരായിരുന്നു നായികാ വേഷത്തിൽ എത്തിയത്.












Click it and Unblock the Notifications