Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ രണ്ടാം വിവാഹത്തിന് പിന്നാലെ മഞ്ജു വാര്യര്‍ക്കും കല്യാണം, വരന്‍ സിനിമയില്‍ നിന്ന് തന്നെ?

മഞ്ജു വാര്യരും വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമായിരിക്കും മഞ്ജുവിന്റെ രണ്ടാം വിവാഹം.

വേര്‍പെടുത്താന്‍ കാരണം കാവ്യയുമായുള്ള ബന്ധമാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അത് ശരിവെച്ച് താരങ്ങള്‍ വിവാഹിതരുമായി.

Read Also: പ്രണയത്തിലെ ഷോവനിസം... ദിലീപിന് പിഴച്ചത് എവിടെ.. ജനപ്രിയ നായകന് വീട്ടമ്മയുടെ തുറന്ന കത്ത് വൈറല്‍!

ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തതോടെ മഞ്ജു വാര്യര്‍ക്കുള്ള ജനപ്രീതിയും പിന്തുണയുമാണ് സത്യത്തില്‍ കൂടിയത്. ഇപ്പോഴിതാ മഞ്ജു വാര്യരും വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമായിരിക്കും മഞ്ജുവിന്റെ രണ്ടാം വിവാഹം. ആരാണ് മഞ്ജുവിനെ വിവാഹം കഴിക്കുന്നത് എന്നാണ് ഇപ്പോള്‍ ആരാധകരുടെ മനസിലെ ചോദ്യം.

മുപ്പത്തെട്ടാം വയസ്സില്‍ വിവാഹം

മുപ്പത്തെട്ടാം വയസ്സില്‍ വിവാഹം

മുപ്പത്തെട്ട് വയസ്സായി മഞ്ജു വാര്യര്‍ക്ക്. 1995ല്‍ സിനിമയിലെത്തിയ മഞ്ജു വിവാഹത്തോടെ സിനിമ വിട്ടു. 1998 ലായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. 2014ല്‍ മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. തൊട്ടടുത്ത വര്‍ഷം വിവാഹമോചിതയായി.

വരന്‍ സിനിമയില്‍ നിന്നോ

വരന്‍ സിനിമയില്‍ നിന്നോ

സിനിമാ രംഗത്തുനിന്ന് തന്നെയാകും മഞ്ജു വാര്യര്‍ പുതിയ പങ്കാളിയെ കണ്ടെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതാരാണ് എന്ന് തീര്‍ത്ത് പറയാന്‍ സിനിമാ മംഗളം തയ്യാറായിട്ടില്ല. ആരായിരിക്കും മഞ്ജു വാര്യരുടെ പുതിയ പങ്കാളി എന്ന ചോദ്യം ആരാധകരുടെ മനസിലും ഉണ്ട്.

പുറത്ത് വിട്ടത് സിനിമാ മംഗളം

പുറത്ത് വിട്ടത് സിനിമാ മംഗളം

സിനിമാ വാരികയായ സിനിമാ മംഗളമാണ് മഞ്ജുവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വിട്ടത്. 2017ല്‍ മഞ്ജു വിവാഹം കഴിയ്ക്കുന്നു എന്ന ചോദ്യത്തോടെയുള്ള കവര്‍ച്ചിത്രമാണ് ഇത്തവണ സിനിമാ മംഗളം തയ്യാറാക്കിയത്. ഇതോടെയാണ് മഞ്ജു വീണ്ടും വിവാഹിതയാകുന്നു എന്ന് അഭ്യൂഹം പരന്നത്.

അടുത്ത വര്‍ഷം വിവാഹം

അടുത്ത വര്‍ഷം വിവാഹം

സിനിമാ മംഗളം പറയുന്നത് വിശ്വസിക്കാമെങ്കില്‍ അടുത്ത വര്‍ഷം മഞ്ജു വാര്യരുടെ വിവാഹം നടക്കും. വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017ല്‍ അതായത് അടുത്ത വര്‍ഷം മഞ്ജുവിന്റെ വിവാഹം നടക്കുമെന്നുമാണ് സിനിമാ മംഗളത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.

കൈ നിറയെ ചിത്രങ്ങള്‍

കൈ നിറയെ ചിത്രങ്ങള്‍

മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നതാണ് വിവാഹജീവിതത്തെ ബാധിച്ചത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2014ലാണ് മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ സിനിമയില്‍ തിരിച്ചെത്തിയത്. പിന്നാലെ വേട്ട, എന്നും എപ്പോഴും പാവാട, റാണി പദ്മിനി, ജോ ആന്‍ഡ് ദ ബോയ് തുടങ്ങി 9 ചിത്രങ്ങള്‍ മഞ്ജു ചെയ്തു. ഇതില്‍ രണ്ടെണ്ണം റിലീസിന് ഒരുങ്ങുകയാണ്.

അതും നടന്നത് അഭ്യൂഹങ്ങളിലൂടെ

അതും നടന്നത് അഭ്യൂഹങ്ങളിലൂടെ

ദിലീപ് കാവ്യ മാധവന്‍ വിവാഹവും ദീലീപ് പറഞ്ഞത് പോലെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഭവിച്ച കാര്യമല്ല. ഗോസിപ്പ് കോളങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും ഇത് സംബന്ധിച്ച ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപ് കാവ്യയെ വിവാഹം ചെയ്തു എന്ന് വരെ റിപ്പോര്‍ട്ട് കൊടുത്തവരുണ്ട്. അത് പോലെ മഞ്ജു വാര്യരുടെ കാര്യവും വെറും പുകയല്ല എന്നാണ് ആളുകള്‍ പറയുന്നത്.

പിന്തുണ മഞ്ജു വാര്യര്‍ക്ക്

പിന്തുണ മഞ്ജു വാര്യര്‍ക്ക്

കാവ്യ മാധവനും ദിലീപും ഒരുമിച്ചെങ്കിലും ആരാധകരുടെ പിന്തുണ ഇപ്പോഴും ഏറ്റവും കൂടുതല്‍ മഞ്ജു വാര്യര്‍ക്കാണ്. സോഷ്യല്‍ മീഡിയയിലായാലും പുറത്തായാലും മഞ്ജുവിന് പിന്തുണയുമായി ഒരുപാട് പേര്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+