അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു; യേശുദാസിന് ആശംസയുമായി മഞ്ജുവാര്യര്‍
തിരുവനന്തപുരം: മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട ഗായകനാണ് കെ ജെ യേശുദാസ്. ഗാനഗന്ധര്‍വന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
മലയാളത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവെച്ചതെങ്കിലും തമിഴ്, തെലുങ്ക്, ഹിന്ധി, തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷയിലും അദ്ദേഹം തന്റെ സ്വരമാധുര്യം ചേര്‍ത്തു വച്ചിട്ടുണ്ട്. അദ്ദേഹം പാടിയ എല്ലാ പാട്ടുകളും ഹിറ്റുമാണ്. പ്രിയ ഗായകന്‍ കെജെ യേശുദാസിന്റെ സംഗീത യാത്രക്ക് ഇന്ന് 60 വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന് ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അദ്ദേഹത്തിന് ആശംസ നേര്‍ന്ന്്‌കൊണ്ട് മഞ്ജുവാര്യര്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പാടുന്നത് യേശുദാസ് എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 60 വര്‍ഷം തികയുകയാണ്. ദാസേട്ടന്‍ നമ്മുടെയെല്ലാം കാതില്‍ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയില്‍ അത് പാടിത്തുടങ്ങും മഞ്ജു പറയുന്നു. സന്തോഷിക്കുമ്പോഴും, സങ്കടപ്പെടുമ്പോഴും, കിനാവു കാണുമ്പോഴും, വയല്‍പ്പച്ചയിലൂടെ നടക്കുമ്പോഴും, കടല്‍ത്തിരകളെ തൊടുമ്പോഴും അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളില്‍ യേശുദാസി എന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ നമുക്ക് വേണ്ടി പാടികൊണ്ടിരിക്കുന്നു.

പ്രിയ ഗായകാ... ഞങ്ങള്‍ക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. എത്രയോ മനുഷ്യര്‍ ദാസേട്ടന്‍ എന്ന വെണ്‍മേഘത്തിനാപ്പം ആകാശങ്ങള്‍ താണ്ടുന്നു. ആദ്യഗാനത്തിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍, ദാസേട്ടന് എല്ലാ ആയുരാരോഗ്യസൗഖ്യവുമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മഞ്ജു പറയുന്നു.

മഞ്ജു വാര്യര്‍ക്ക് പുറമേ നടന്‍ മോഹന്‍ലാലും യേശുദാസിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. ആശംസ വീഡിയോയാണ് മോഹന്‍ലാല് പങ്കുവെച്ചത്.
ജീവിച്ചിരിക്കുന്ന ഇതിഹാസമായ നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന്‍ സംഗീത രംഗത്തെ ആലാപനത്തിന്റെ 60 സുവര്‍ണ്ണ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്ന് മോഹന്‍ പറഞ്ഞു. 12 മണിക്ക് അങ്ങേക്ക് ഒരു സര്‍പ്രൈസുമായെത്തുന്നു കാത്തിരിക്കൂ' എന്ന് മോഹന്‍ലാല്‍ എന്നും മോഹന്‍ലാല് കുറിച്ചു. യേശുദാസിന്റെ ചിത്രത്തോടൊപ്പമുള്ള ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

പ്രിയ ദാസേട്ടാ അങ്ങയുടെ ഈ ഐതിഹാസിക യാത്രയില്‍ എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍ക്കൊപ്പം ഇതാ കല്‍പ്പാടുകള്‍ എന്ന് കുറിപ്പിനൊടൊപ്പം വീഡിയോയുമാണ് മോഹന്‍ലാല്‍ യെശുദാസിന് സമര്‍പ്പിച്ചത്. കല്‍പ്പാടുകള്‍ യേശുദാസിന്റെ ചലച്ചിത്ര ഗാനസപര്യയ്ക്ക് 60 വര്‍ഷം. സംഗീതം എന്ന വാക്കെഴുതി ഒരു സമമിട്ടാല്‍ ഏത് മലയാളിയും ഇപ്പുറത്ത് യേശുദാസ് എന്ന് എഴുതി അത് പൂരിപ്പിക്കുമെന്നും മോഹന്‍ലാല്‍ വീഡിയോയിലൂടെ പറയുന്നു.
Recommended Video

കാണാത്ത ഏതോ ലോകത്തിരുന്ന് പാടി മനുഷ്യനെ മയക്കുന്നവനാണ് ഗന്ധര്‍വ്വനെന്നും ടിവി ഇല്ലാതിരുന്ന കാലത്ത് റേഡിയോയിലൂടെ ആ ദിവ്യ സംഗീതം കേട്ട് നമ്മള്‍ അദ്ദേഹത്തെ ഗാനഗന്ധര്‍വ്വന്‍ എന്ന് വിളിച്ചുവെന്നും മോഹന്‍ലാല്‍ പറയുന്നു. അങ്ങനെ ആദ്യം അദ്ദേഹത്തെ വിളിച്ചത് മഹാകവി ജി. ശങ്കരകുറുപ്പാണെന്ന് ഒര്‍ക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമാ താരം മമ്മൂട്ടിയും യേശുദാസിന് ആശംസയുമായി എത്തിയിരുന്നു. കാല്‍പ്പാടുകള്‍ ല്‍ തുടങ്ങി 60 വര്‍ഷമായി തുടരുന്ന സംഗീത സപര്യയ്ക്ക് സാദരം എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. അദ്ദേഹം ഒരു ചടങ്ങില്‍ യേശുദാസിന് പൊന്നാടയണിയിക്കുന്ന ചിത്രമാണ് തന്റെ ഫേസ്ുക്ക് പേജില്‍ പങ്കുവെച്ചത്.












Click it and Unblock the Notifications