Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനടക്കമുള്ള പലര്‍ക്കും നിങ്ങള്‍ പ്രചോദനമായി; നന്ദു മഹാദേവയ്ക്ക് ആദാരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കാന്‍സര്‍ അതിജീവന പോരാളി നന്ദുമഹാദേവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് താങ്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. താനടക്കം പലര്‍ക്കും പ്രചോദനമായ നന്ദുവിന് നന്ദിയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
    Thank you for inspiring many including me'; Manju Warrier on Nandu's Death | Oneindia Malayalam
    kerala

    തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു ഇന്ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട്ടെ എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ചായിരുന്നു മരണപ്പെട്ടത്. ക്യാന്‍സര്‍ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായ വ്യക്തിയാണ് നന്ദു മഹാദേവ. സോഷ്യല്‍ മീഡിയയില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടുളള നന്ദു മഹാദേവയുടെ പോസ്റ്റുകള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിജീവനം എന്ന സംഘടനയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. സോഷ്യല്‍ മീഡിയയില്‍ നന്ദുവിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്.

    ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

    നന്ദുവിന്റെ മരണത്തില്‍ അനുശേഛിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+