Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ അവസ്ഥ ഇവള്‍ക്ക് വരരുത്, ശ്രീജിതയുടെ കുടുംബത്തെ ഏറ്റെടുത്ത് മഞ്ജു വാര്യര്‍

കൊരട്ടി: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത മാധ്യങ്ങളില്‍ വന്നപ്പോള്‍ ജിഷയുടെ കുടുംബ പശ്ചാത്തലത്തോട് സമാനമായ മറ്റൊരു കുടുംബത്തിന് തണലേക്കി മഞ്ജു വാര്യര്‍ എത്തി.

മുരിങ്ങൂര്‍ ഗാന്ധി നഗര്‍ കോളനിയില്‍ കനാല്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി ജീവിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശ്രീജിതയുടെ വാര്‍ത്തയും അന്നേ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

actress-manju-warrier

അഞ്ച് വര്‍ഷം മുന്‍പ് ശ്രീജിതയുടെ ഭര്‍ത്താവ് മരണപ്പെട്ടു. ഇതിന് ശേഷം അമ്മയും മകളും കുടിലില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇവരുടെ ദുരവസ്ഥയറിഞ്ഞ മഞ്ജു വാര്യരാണ് കുടുംബത്തിന് സഹായഹസ്തവുമായി എത്തിയത്.

ശ്രീജിതയുടെ പഠനത്തിന്റെ ചിലവ് ഏറ്റെടുക്കുകയും ഇവര്‍ക്ക് പഞ്ചായത്തിന്റെ ചിലവില്‍ നിര്‍മ്മിച്ച വീട് പണി കഴിയുന്നത് വരെ അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും മഞ്ജു സാമ്പത്തിക സഹായം നല്‍കി.

സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത ആ അവസ്ഥയില്‍ അന്തിയുങ്ങാന്‍ വീട് പോലും ഇല്ലാത്ത പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകാന്‍ എളുപ്പമാണ്, ജിഷയുടെ മരണത്തില്‍ അനുശോചിക്കുന്നവര്‍ ഏറെയാണ് എന്നാല്‍ ആ അവസ്ഥ മറ്റൊരു പെണ്‍കുട്ടിയ്ക്ക് വരാതിരിക്കാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+