Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരുടെ കയ്യക്ഷരം അല്ലത്, അവരെ കുടുംബിനി ആക്കാനല്ല ആഗ്രഹിച്ചത്'; സനൽകുമാർ ശശിധരൻ

കൊച്ചി: മഞ്ജു വാര്യർ തനിക്കെതിരായി നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് ആവർത്തിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ആറ് പേജുള്ള പരാതി മഞ്ജു വാര്യരുടെ കയ്യക്ഷരത്തിൽ അല്ല എഴുതിയിരിക്കുന്നത്. മഞ്ജു വാര്യർ ചെയ്തത് മൊഴി വായിച്ച് ഒപ്പിടുകയെന്നത് മാത്രമായിരുന്നുവെന്നും സനൽ കുമാർ പറഞ്ഞു. 'മലയാളി വാർത്ത ഇൻസൈഡ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സനൽ കുമാറിന്റെ പ്രതികരണം. മഞ്ജു വാര്യരോട് പ്രണയം പറയാനുണ്ടായ സാഹചര്യം അടക്കം സംവിധായകൻ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. വിശദമായി വായിക്കാം

 മഞ്ജു വാര്യറോട് പ്രണയം ഉണ്ട്

മഞ്ജു വാര്യറോട് പ്രണയം ഉണ്ട്. അവരൊരു സമർത്ഥയായിട്ടുള്ള ആർട്ടിസ്റ്റ് ആണ്. നല്ല മനുഷ്യനാണ്. അങ്ങനെയുള്ള സ്ത്രീയോട് ഒരു പുരുഷന് പ്രണയം തോന്നുന്നതിൽ ആർക്കും കുറ്റം പറയാൻ സാധിക്കില്ല. അവരെ ഞാൻ ശല്യം ചെയ്യുകയാണെന്ന് അവർ എവിടേയും പറഞ്ഞിട്ടില്ല. മഞ്ജു വാര്യർക്ക് അത് പറയാമല്ലോ. അവരുടെ കൂടെ ഉള്ള ആളുകൾ അവരെ ഒന്നും പറയാൻ അനുവദിക്കാതിരിക്കുകയും എന്നെ കള്ളക്കേസിൽ പെടുത്തുകയുമായിരുന്നു.

 മഞ്ജു വാര്യരുടെ കയ്യക്ഷരത്തിൽ അല്ല

ആറ് പേജുള്ള പരാതി മഞ്ജു വാര്യരുടെ കയ്യക്ഷരത്തിൽ അല്ല എഴുതിയിരിക്കുന്നത്. മഞ്ജു വാര്യർ ചെയ്തത് മൊഴി വായിച്ച് ഒപ്പിടുകയെന്നത് മാത്രമാണ്. ആ മൊഴിയിൽ പറയുന്നതൊക്കെയും കളവാണ്. മഞ്ജു വാര്യർ അങ്ങനെ കളവ് പറയുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് മനസിലായിട്ടില്ല. പിന്നെ പറയാൻ പറ്റില്ല. ആളുകൾ എങ്ങനെയാണ് പെരുമാറുകയെന്നത്. എനിക്ക് ഇപ്പോൾ കൺഫ്യൂഷനാണ്.

 ഏറ്റവും പ്രധാന സംഗതി എന്നത് സൗഹൃദമാണ്


മഞ്ജു വാര്യറെ കുടുംബിനിയാക്കാനൊന്നുമല്ല ദാമ്പത്യത്തിൻറെ ഏറ്റവും പ്രധാന സംഗതി എന്നത് സൗഹൃദമാണ്. അതാണ് ഞാനും ഉറ്റുനോക്കുന്നത്. കുടുംബിനിയാക്കുക ഭാര്യ ആക്കുക എന്നതൊക്കെ പഴയ കൺസപ്റ്റ് അല്ലേ. മഞ്ജു വാര്യർക്ക് അവരുടെ കൃത്യമായ നിലപാടുകൾ പറയാൻ പറ്റാത്ത രീതിയിൽ ഉള്ള തടസങ്ങൾ ഉണ്ട്. എന്റെ അറസ്റ്റ് എന്നത് നിയമവിരുദ്ധമായ ഒരു നടപടിയായിരുന്നു. തീവ്രവാദിയെ പോലെ പിടിച്ച് കൊണ്ടുപോകുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്തയായപ്പോൾ പറയുകയാണ് സ്റ്റേഷൻ ജാമ്യം തരാം പോയിക്കോള്ളൂവെന്ന്. ഇത് വെള്ളരിക്കപ്പെട്ടണമാണോ? അപ്പോഴാണ് കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചത്.

 ഫോൺ പിടിച്ച് വെച്ചിരിക്കുകയാണ്

എന്റെ ഫോൺ പിടിച്ച് വെച്ചിരിക്കുകയാണ്. അതിൽ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. അക്കാര്യത്തിൽ മഞ്ജുവിന്റ മൊഴി പോലും രേഖപ്പെടുത്തിയതായി എനിക്ക് അറിയില്ല. ഒരു തരത്തിലുള്ള അന്വേഷണവും ഉണ്ടായിട്ടില്ല. ഒരു പത്രവാർത്ത വരുത്തുക മാത്രമായിരുന്നില്ല ലക്ഷ്യം എന്നാണ് ഞാൻ കരുതുന്നത്. രഹസ്യമായി പിടിച്ച് കൊണ്ട് പോയി മയക്കുമരുന്ന് കുത്തി വെച്ച് ആ നിലയിൽ കണ്ടെത്തിയെന്നോ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പോയി ഇവൻ ഇറങ്ങിയോടി ആ സമയത്ത് വണ്ടിക്കടിയിൽ പെട്ട് ചത്തു എന്നൊക്കെ പറയാനായിരിക്കും, അതൊക്കെ നടക്കുന്നതാണ്.

 ഞാൻ ഇതുവരെ ശല്യം ചെയ്തിട്ടില്ല

മഞ്ജു വാര്യറെ ഞാൻ ഇതുവരെ ശല്യം ചെയ്തിട്ടില്ല. മഞ്ജു ഇങ്ങോട്ടാണ് സിനിമ ചെയ്യണമെന്ന ആവശ്യവുമായി വന്നത്. മഞ്ജുവുമായി ഇടപെടാൻ അനുവദിക്കാത്ത വിധത്തിൽ അവർക്കൊപ്പമുള്ളവർ തടസം ഉണ്ടാക്കിയിരുന്നു. അത് പിന്നീടാണ് ശ്രദ്ധയിൽ പെട്ടത്. അടുത്ത പടം മഞ്ജുവുമായി ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നു. അതും മഞ്ജുവിന്റെ മാനേജർ ഇടെപട്ടാണ് ചെയ്യാതെ പോയത്. അവരുടെ ഇങ്ങോട്ടുള്ള പെരുമാറ്റത്തിൽ നിന്നാണ് ഞാൻ അങ്ങോട്ട് പ്രണയം പറയുന്നത്. അവരുടെ മനസിലുള്ളത് കൃത്യമായി പറയാൻ പറ്റാത്തൊരു സാഹചര്യത്തിലാണ് അവര് എന്ന് എനിക്ക് തോന്നിയിരുന്നു. അവർ ആ മാഫിയയുടെ തടവറയിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

 മഞ്ജുവിന്റെ പരാതി


'തനിക്കെതിരായ മഞ്ജുവിന്റെ പരാതി ഭീഷണിപ്പെടുത്തിയോ അല്ലെങ്കിൽ പ്രലോഭിപ്പിച്ചോ അവരെ ഒപ്പിടിച്ചതാണ്. മഞ്ജു നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെന്നാണ് പറയുന്നത്. അവരെ പോലൊരു നടി ഫോണിൽ വിളിച്ചാൽ തന്നെ തനിക്കെതിരെ കേസെടുക്കാം. പക്ഷേ അവർ നേരിട്ട് പോയി കേസ് കൊടുത്തുവെന്നൊക്കെയാണ് പറയുന്നത്. ഞാൻ വെല്ലുവിളിക്കുന്നു പോല്ീസ് സ്റ്റേഷനിലെ സിസിടിവി ഫൂട്ടേജ് എടുത്താൽ മഞ്ജുവിന്റെ പൊടി പോലും അവിടെ കാണില്ലെന്ന് എനിക്ക് ഉറപ്പാണ്. പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ഗൂഢാലോചന ആ പരാതിക്ക് പിന്നിലുണ്ട്', സനൽ കുമാർ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+