മഞ്ജുവാര്യര്‍ ആദ്യമായി വിഎസിനെ നേരിട്ട് കണ്ടു, ആ പോരാട്ട വീര്യം തനിയ്ക്ക് പ്രചോദനമായെന്ന് മഞ്ജു,കാണൂ
പാലക്കാട്: ജനപ്രീതിയേറെയുള്ള നായികയാണ് മഞ്ജു വാര്യര്‍. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ജനപ്രീതിയില്‍ ഒട്ടും തന്നെ പിന്നിലല്ല. ജനകീയ നേതാവ് എന്ന് പോലും അദ്ദേഹത്തെ വിശേഷിപ്പിയ്ക്കാറുണ്ട്. മഞ്ജു വാര്യരും വിഎസ് അച്യുതാനന്ദനും മുഖാമുഖം കണ്ടാല്‍ എന്താകും പറയുക.
പാലക്കാട് നടന്ന ചടങ്ങില്‍ ഇരുവരും ഒരേ വേദിയില്‍. കിട്ടിയ അവസരം മഞ്ജു വാര്യര്‍ പാഴാക്കിയില്ല ഏറെ നാളായി വിഎസിനോട് പറയാന്‍ കൊതിച്ച കാര്യങ്ങള്‍ വേദിയില്‍ അദ്ദേഹത്തിന് മുന്നില്‍ മഞ്ജു പറഞ്ഞു. ആദ്യമായി വിഎസിനെ നേരിട്ട് കണ്ടതിന്റെ സന്തോഷവും ഒരു കുട്ടിയെപ്പോലെ താരം പ്രകടിപ്പിച്ചു. മഞ്ജു വാര്യര്‍ വിഎസിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍...

ആദ്യമായി
ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ വിഎസ് അച്യുതാനന്ജനെ നേരിട്ട് കാണുന്നത്

ഊര്‍ജ്ജം പകരുന്നു
വിഎസിന്റെ പോരാട്ട വീര്യം എല്ലാവരുടേയും ജീവിത്തിലെന്ന പോലെ തന്റെ ജീവിതത്തിലും ഒരുപാട് ഊര്‍ജ്ജം പകര്‍ന്ന് നല്‍കിയെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

കാണാറുണ്ടോ
വിഎസിനെ നന്നായി അനുകരിയ്ക്കുന്ന ഒട്ടേറെ കലാകാരന്‍മാരുണ്ടെന്നും ടിവിയില്‍ ഇതൊക്കെ വിഎസ് കാണാറുണ്ടോയെന്നും മഞ്ജു വാര്യര്‍ പ്രസംഗത്തിനിടെ ചോദിച്ചു

നിറ ചിരിയോടെ
നിറചിരിയോടെയാണ് വിഎസ് മഞ്ജുവാര്യര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്നത്

വലിയ കാര്യം
വിഎസിനെ നേരിട്ട് കാണാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ വളരെ വലിയ കാര്യമായി കാണുന്നുവെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications