തന്നെ കാണണമെന്ന് ഒഎന്‍വി പറഞ്ഞു, ആഗ്രഹം സഫലമാക്കാത്തതില് മഞ്ജു വാര്യര്‍ വിതുമ്പി
തിരുവനന്തപുരം: പ്രിയ ഗാനരചയിതാവ് ഒഎന്‍വി കുറുപ്പിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്ര പ്രമുഖരും എത്തിയിരുന്നു. ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ എത്തിയത്. തിരുവനന്തപുരം വിജെടി ഹാളില്‍ കവിയുടെ ഭൗതിക ശരീരം കാണാന്‍ പ്രശസ്ത നടി മഞ്ജു വാര്യരും എത്തിയിരുന്നു.
ഒഎന്‍വിയുടെ മൃതദേഹത്തിനു മുന്നില്‍ നിറ കണ്ണുകളുമായി കൈകൂപ്പിയാണ് മഞ്ജു നിന്നത്. തന്റെ ആഗ്രഹവും സാറിന്റെ ആഗ്രഹവും തനിക്ക് നിറവേറ്റാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ നേരിട്ട് ഒരു നോക്ക് കാണാന്‍ കഴിയാത്തതിലുള്ള ദുഃഖത്തിലാണ് മഞ്ജു നിന്നത്. ഒഎന്‍വി സാറിന്റെ ആഗ്രഹം തനിക്ക് സഫലമാക്കാന്‍ പറ്റിയില്ലെന്നാണ് മഞ്ജു പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു അഭിനയരംഗത്തേക്ക് കടന്നുവന്ന ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര് യു. തന്റെ ചിത്രം ഒഎന്‍വി കുടുംബസമേതം കാണുകയുണ്ടായി. അദ്ദേഹത്തിന് ചിത്രം വലിയ ഇഷ്ടമായെന്ന് തന്നെ ഫോണിലൂടെ വിളിച്ചു പറയുകയും ചെയ്തിരുന്നു. അന്ന് തന്നോട് നേരിട്ട് കാണണമെന്ന ആഗ്രഹവും അറിയിച്ചിരുന്നു. പക്ഷെ, ഷൂട്ടിങ് തിരക്കുകള്‍ കാരണം തനിക്ക് കാണാന്‍ സാധിച്ചില്ലെന്ന് മഞ്ജു പറഞ്ഞു.
ജീവിതത്തിൻറെ ഉപ്പും മധുരവും പകർന്നുതന്ന കവിക്ക് വിട.ഒ.എൻ.വി കുറുപ്പ് എന്ന നമ്മുടെ പ്രിയപ്പെട്ട പക്ഷിയുടെ പാട്ട് നിലച്ച...
Posted by Manju Warrier on Saturday, February 13, 2016
ഫേസ്ബുക്കിലൂടെയും മഞ്ജു ഒഎന്‍വിയെ അനുസ്മരിച്ചു. ഒട്ടേറെ പേര് വിജെടി ഹാളില്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, പിന്നണി ഗായകന് എംജി ശ്രീകുമാര്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications