അമ്പലത്തിലും പള്ളിയിലും പോകാറുണ്ട്; ആ ശക്തിയെ മതത്തിന്റെ പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നില്ല; മഞ്ജു വാര്യർ
വിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി മഞ്ജു വാര്യർ. ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ താൻ വിശ്വസിക്കുന്നില്ലെന്നും പ്രപഞ്ചമെന്ന വലിയ ശക്തിയിലാണ് വിശ്വസിക്കുന്നതെന്നുമാണ് മഞ്ജുവിന്റെ തുറന്നുപറച്ചിൽ അതിനെ ഒരു മതത്തിന്റെ പേരിട്ട് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും നടി പറയുന്നു. കന്യക മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ദൈവ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തൽ.
Recommended Video

പ്രപഞ്ചത്തിൽ വിശ്വസിക്കുന്നു
അമ്പലത്തിലും പള്ളിയിലുമെല്ലാം പോകാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ഒരാളല്ല താനെന്നും മഞ്ജു വാര്യർ പറയുന്നു. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ അതിനെ ഒരു മതത്തിന്റെ പേരിട്ട് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

'കിം കിം' സമ്മാനിച്ച ഹിറ്റ്
ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന് വേണ്ടി മഞ്ജു വാര്യർ ആലപിച്ച കിം കിം എന്ന ഗാനം അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ജനശ്രദ്ധയാകർഷിച്ചതിന് പുറമേ ബിബിസി നെറ്റ് വർക്കിലെ അശാന്തി ഓംകാർ തിരഞ്ഞെടുത്ത ദക്ഷിണേന്ത്യൻ ഗാനങ്ങളിലും ഈ സിനിമാ ഗാനം ഇടം പിടിച്ചിരുന്നു. പുറത്തിറങ്ങി ഇതിനകം തന്നെ ലക്ഷം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. സോഷ്യൽ മീഡിയയിലും പാട്ടിനും മഞ്ജുവാര്യരുടെ നൃത്തച്ചുവടുകൾക്കും വൻ വരവേൽപ്പ് തന്നെയാണ് ലഭിച്ചത്.

തമിഴ് പിന്നണിയിൽ അരങ്ങേറ്റം
ജാക്ക് ആൻഡ് ജില്ലിന്റെ തമിഴ് പതിപ്പ് സെന്റിമീറ്ററിന് പിന്നണി ഗായികയായും മഞ്ജുവാര്യർ അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളികൾ ഇതിനകം ഏറ്റെടുത്ത് വൈറലാക്കിയ കിംകിം എന്ന പാട്ടിന്റെ തമിഴ് പാട്ടാണ് ചിത്രത്തിനായി മഞ്ജു പാടിയത്. മലയാളത്തിൽ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൈ നിറയെ ചിത്രങ്ങൾ
ജാക്ക് ആൻഡ് ജില്ലിന് പുറമേ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റും മോഹൻലാലൽ നായകനാവുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുമാണ് മഞ്ജുവാര്യറുടേതായി പുറത്തിറങ്ങാനുണ്ട്. പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നവംബറിലാണ് പൂർത്തിയായത്. മധുവാര്യർ സംവിധാനം നിർവ്വഹിക്കുന്ന ലളിതം സുന്ദരം, പടവെട്ട് എന്നീ സിനിമകളിലും മഞ്ജു അഭിനയിച്ച് വരികയാണ്. പുതുമുഖ താരങ്ങൾക്കൊപ്പം ചതുർമുഖം എന്ന സിനിമയും ഇനി പുറത്തിറങ്ങാനുണ്ട്.












Click it and Unblock the Notifications