കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ഡബ്ല്യുസിസിക്കൊപ്പം മഞ്ജു വാര്യർ.. നിശബ്ദത തെറ്റ് തന്നെ.. ഇത് തടഞ്ഞേ പറ്റൂ

Google Oneindia Malayalam News

കൊച്ചി; സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ റഫ്യൂസ് ദ അഭ്യൂസ് എന്ന ക്യാമ്പെയ്ൻ വിമൻ ഇൻ സിനിമാ കളക്ടീവ് ആരംഭിച്ചിരുന്നു. സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പെയ്ന് തുടക്കം കുറിച്ചത്. ക്യാമ്പെയ്ന്റെ ഭാഗമായി നിരവധി താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസിയുടെ പേജിൽ പങ്കുവെച്ചിരുന്നു.

Recommended Video

cmsvideo
Manju warrier slaps cyber bullies| Oneindia Malayalam

ഇപ്പോഴിതാ വിഷയത്തിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ വിട്ടുനില്‍ക്കുകയാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് വീഡിയോ മഞ്ജുവാര്യർ പങ്കിട്ടിരിക്കുന്നത്.

സംഘടനയുടെ രൂപീകരണം

സംഘടനയുടെ രൂപീകരണം

നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 2017 മെയിൽ സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യുസിസി രൂപം കൊള്ളുന്നത്. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംഘടന രൂപീകരിച്ചത്.

ഡബ്ല്യുസിസിയുടെ അമരക്കാർ

ഡബ്ല്യുസിസിയുടെ അമരക്കാർ

ബീനാ പോൾ, രേവതി, മഞ്ജു വാര്യർ, പാർവതി, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, സജിത മഠത്തിൽ, റീമ കല്ലിങ്കൽ, ശ്രീബാല തുടങ്ങിയവരായിരുന്നു ഡബ്ല്യുസിസിയുടെ അമരക്കാർ.
എന്നാൽ പിന്നീട് മ‍ഞ്ജു വാര്യർ പതുക്കെ പിൻവലിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

 മഞ്ജു മൗനം തുടർന്നിരന്നു

മഞ്ജു മൗനം തുടർന്നിരന്നു

പലഘട്ടങ്ങളിലും സംഘടന ശക്തമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ പോലും പല വിഷയങ്ങളിലും മഞ്ജു മൗനം തുടർന്നിരന്നു. ഇതിനിടെ അമ്മ-ദിലീപ് വിവാദത്തില്‍ ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് പേർ താരസംഘടനയിൽ നിന്ന് രാജിവെച്ചപ്പോഴും സംഘടനിൽ നിന്ന് രാജിവെയ്ക്കാനോ വിഷയത്തിൽ പ്രതികരിക്കാനോ തയ്യാറായിരുന്നുല്ല.

വിയോജിപ്പാണെന്ന തരത്തിൽ

വിയോജിപ്പാണെന്ന തരത്തിൽ

ഇതോടെ മഞ്ജുവിന്റെ നിശബ്ദദയ്ക്ക് കാരണം ഡബ്ല്യുസിസിയുമായി വിയോജിപ്പാണെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. അതേസമയം സംഘടനയിൽ നിന്ന് രാജിവെച്ചതായി ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാനോ താരം തയ്യാറായിരുന്നില്ല. അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഡബ്ലുസിസിയുടെ ഭാഗമായി വീണ്ടും മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദുരുപയോഗം ചെയ്യുന്നുണ്ട്

ദുരുപയോഗം ചെയ്യുന്നുണ്ട്

വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകളിലേക്ക്-
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെം വരെ എന്നുള്ളൊരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്.

പ്രതികരിക്കാറില്ല

പ്രതികരിക്കാറില്ല

ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതു തന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റു. നമ്മളെല്ലാവരും, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇതിനെതിരെ ഒരു സമൂഹമായി ഒറ്റക്കെട്ടായി നിന്നേ പറ്റു. ഈ കാര്യത്തില്‍ നമ്മള്‍ പാലിക്കുന്ന നിശബ്ദതയും തെറ്റ് തന്നെയാണ്. റഫ്യൂസ് ദ അബ്യൂസ്, വീഡിയോയില് മഞ്ജു പറഞ്ഞു.

ട്വന്റി-20 കൊണ്ട് മെച്ചമുണ്ടായത് ദീലീപിന്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു, കാരണംട്വന്റി-20 കൊണ്ട് മെച്ചമുണ്ടായത് ദീലീപിന്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു, കാരണം

നഖത് ഖാൻ.. ആരാധകർ അമ്പലം പണിത് ഞെട്ടിച്ച താരം, ആരാണ് ഖുശ്ബു? എന്തിന് അവർ കോൺഗ്രസ് വിട്ടു?<br />നഖത് ഖാൻ.. ആരാധകർ അമ്പലം പണിത് ഞെട്ടിച്ച താരം, ആരാണ് ഖുശ്ബു? എന്തിന് അവർ കോൺഗ്രസ് വിട്ടു?

നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിലേക്കോ,ദില്ലിയിൽ എത്തി.. മാറ്റം അനിവാര്യമെന്ന് ട്വീറ്റ്നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിലേക്കോ,ദില്ലിയിൽ എത്തി.. മാറ്റം അനിവാര്യമെന്ന് ട്വീറ്റ്

നടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടിനടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടി

English summary
Actress manju warrier supports wcc campaign regarding cyber bullying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X