കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയ നടി മഞ്ജുവാര്യര്‍ കോണ്‍ഗ്രസിലേക്ക്? തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിൽ മഞ്ജുവിന് സീറ്റോ? | Oneindia Malayalam

കൊച്ചി: മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങിയേക്കുമെന്നും സൂചന. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വിവരം കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ടത്. നടിയുമായി ബന്ധമുള്ളവര്‍ വാര്‍ത്ത നിഷേധിച്ചു.

താരപരിവേഷമുള്ളവരെ മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. സമാനമായ രീതിയില്‍ കോണ്‍ഗ്രസും നീങ്ങുമെന്നാണ് വിവരങ്ങള്‍. ഈ സാഹചര്യത്തിലാണ് മഞ്ജവാര്യരുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാര്‍ത്ത വന്നിരിക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സൂചനകളുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ലേഡി സൂപ്പര്‍ സ്റ്റാര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍

മലയാളത്തിലെ പ്രമുഖ നടിയാണ് മഞ്ജുവാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ അവര്‍ക്ക് അഭിനയ രംഗത്ത് മുമ്പുള്ളതിനേക്കാള്‍ ശോഭ വര്‍ധിക്കുകയായിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് ലഭിച്ച മലയാള നടി കൂടിയാണ് മഞ്ജുവാര്യര്‍.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയിലും

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയിലും

മഞ്ജുവാര്യര്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ മഞ്ജു ഇടതുസ്ഥാനാര്‍ഥിയാകുമെന്നു വാര്‍ത്ത വന്നിരുന്നു. പിണറായി സര്‍ക്കാരിന്റെ പല ജനകീയ പരിപാടികളിലും മഞ്ജുവിന്റെ സാന്നിധ്യം ഇതോട് ചേര്‍ത്ത് വായിക്കപ്പെട്ടു. എന്നാല്‍ ചെങ്ങന്നൂരില്‍ അവര്‍ സ്ഥാനാര്‍ഥിയായില്ല.

 തൃശൂര്‍ മണ്ഡലത്തില്‍

തൃശൂര്‍ മണ്ഡലത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് മഞ്ജുവിന്റെ പേര് വീണ്ടും ഉയരുന്നത്. മഞ്ജുവാര്യര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യമില്ല

കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യമില്ല

എന്നാല്‍ മഞ്ജുവാര്യര്‍ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നതിന് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് തൃശൂര്‍. അവിടെ താരപരിവേഷമുള്ള വ്യക്തിയെ മല്‍സരിപ്പിച്ച് ജയിക്കേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

പ്രചാരണത്തിന് ഇറങ്ങിയേക്കും

പ്രചാരണത്തിന് ഇറങ്ങിയേക്കും

ഈ സാഹചര്യത്തില്‍ തൃശൂരില്‍ മഞ്ജുവാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകില്ല. എന്നാല്‍ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്ന സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

വനിതാ മതിലില്‍ നിന്ന് വിട്ടുനിന്നു

വനിതാ മതിലില്‍ നിന്ന് വിട്ടുനിന്നു

അടുത്തിടെ പിണറായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തിയ വനിതാ മതിലിന്റെ വേളയിലും മഞ്ജു വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. മഞ്ജു ആദ്യം വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് അവര്‍ പിന്‍മാറുകയും ചെയ്തു. വനിതാ മതിലിന് രാഷ്ട്രീയ രൂപം കൈവന്നതിനാലാണ് പിന്‍മാറ്റമെന്നും വിശദീകരണമുണ്ടായി.

വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല

വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല

അതേസമയം, മഞ്ജുവാര്യരുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വിവരം കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏത് കോണ്‍ഗ്രസ് നേതാവാണ് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. മഞ്ജുവാര്യരുമായി അടുപ്പമുള്ളവര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 മല്‍സരിപ്പിക്കില്ല

മല്‍സരിപ്പിക്കില്ല

മഞ്ജുവാര്യര്‍ക്ക് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം വിസമ്മതിക്കുകയായിരുന്നു. തൃശൂര്‍, ചാലക്കുടി എന്നീ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് കഴിഞ്ഞതവണ പരാജയപ്പെട്ടിരുന്നു. എങ്കിലും പാര്‍ട്ടിയുടെ ഉറച്ച മണ്ഡലമായി കോണ്‍ഗ്രസ് കാണുന്ന മണ്ഡലങ്ങളാണിത്.

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

സീറ്റ് വച്ചുമാറിയത് മൂലമാണ് കഴിഞ്ഞതവണ തൃശൂര്‍ നഷ്ടമായതെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ചാലക്കുടിയില്‍ കഴിഞ്ഞതവണ ഇടതുപക്ഷ പിന്തുണയോടെ മല്‍സരിച്ച നടന്‍ ഇന്നസെന്റാണ് വിജയിച്ചത്. ഇത്തവണ മല്‍സരിക്കാനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന് മറ്റുചില ലക്ഷ്യങ്ങളുണ്ടെന്നാണ് വിവരം.

സഹകിച്ചാല്‍ നേട്ടമാകും

സഹകിച്ചാല്‍ നേട്ടമാകും

മഞ്ജുവാര്യര്‍ ഏറെ ജനപ്രീതിയിലുള്ള നടിയാണ്. നടി പാര്‍ട്ടിയുമായി സഹകരിച്ചാല്‍ നേട്ടമാകും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ പ്രാഥമിക ധാരണ മാത്രമാണ് ഇപ്പോഴുള്ളതെന്നും വിശദമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

നിഷേധിച്ച് മഞ്ജുവാര്യര്‍

നിഷേധിച്ച് മഞ്ജുവാര്യര്‍

അതേസമയം, വാര്‍ത്ത നിഷേധിച്ച് മഞ്ജുവാര്യര്‍ രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്ന് അവര്‍ മാതൃഭൂമിയോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയില്ല. ഒരു നേതാക്കളും തന്നെ ബന്ധപ്പെട്ടിട്ടില്ല. കലയാണ് തന്റെ രാഷ്ട്രീയം. ഒരു പാര്‍ട്ടിയുമായും ആഭിമുഖ്യമോ വിധേയത്വമോ ഇല്ലെന്നും നടി പറഞ്ഞു.

രാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും; എതിരാളികള്‍ പോലും സ്വാഗതം ചെയ്തു, ദേശീയ ട്രെന്‍ഡ് മാറിരാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും; എതിരാളികള്‍ പോലും സ്വാഗതം ചെയ്തു, ദേശീയ ട്രെന്‍ഡ് മാറി

English summary
Actress Manju Warrier to Join Congress, Campaign for the Party in Lok sabha election- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X