ദിലീപ് അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല; ആ വാര്‍ത്ത തെറ്റാണെന്ന് മന്യ, നിയമനടപടി സ്വീകരിക്കുമെന്ന് നടി
കൊച്ചി: ശരിയേത് വ്യാജനേത് എന്നറിയാന്‍ ഏറെ പ്രയാസമുള്ള കാലഘട്ടമാണിത്. വാര്‍ത്തകളുടെ കാര്യത്തിലും അങ്ങനെ തന്നെ. സോഷ്യല്‍ മീഡിയ ജനങ്ങളില്‍ അത്രയും സ്വാധീനം ചെലുത്തുന്ന വേളയില്‍ ശരിയേക്കാള്‍ വേഗത്തില്‍ വ്യാജന്‍ പ്രചരിച്ചിരിക്കും. പ്രമുഖ നടി മന്യയുടെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയാണ്. താന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു എന്നാണ് മന്യ വ്യക്തമാക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് മന്യ പറയാത്ത കാര്യങ്ങള്‍ വന്നത്. വാര്‍ത്തയ്ക്കുള്ള കമന്റായി തന്നെ മന്യ പ്രതികരിച്ചു. ഇനി നിയമ നടപടിക്ക് ഒരുങ്ങുകയാണ് നടി. വിശദാംശങ്ങള്‍....

ആ വാര്‍ത്ത ശരിയല്ല
നടന്‍ ദിലീപിനെ കുറിച്ച് മന്യ പറഞ്ഞു എന്ന രൂപത്തിലാണ് വാര്‍ത്ത വന്നത്. എനിക്ക് പ്രായം കുറഞ്ഞുപോയി. അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു എന്ന് മന്യ പറഞ്ഞു എന്നാണ് വാര്‍ത്ത. ഇത് തെറ്റാണെന്ന് മന്യ വാര്‍ത്തയ്ക്കുള്ള കമന്റായി പ്രതികരിച്ചു. പിന്നീട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

നിയമ നടപടി സ്വീകരിക്കും
ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത വ്യാജമാണ്. ബഹദൂര്‍ക്ക തമാശ പറയുമായിരുന്നു എന്നാണ് താന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണം. വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ വേണം. അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്യ കമന്റ് ചെയ്തു.

ഇഷ്ട നടി മന്യ
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്നു മന്യ. ദിലീപിനൊപ്പം അവര്‍ ചെയ്ത സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയറാം, മമ്മൂട്ടി തുടങ്ങിയ മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും മന്യ അഭിനയിച്ചിട്ടുണ്ട്. ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകളിലൂടെയാണ് മന്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ജോക്കര്‍
2000ത്തിലാണ് ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ നായികാ വേഷയത്തില്‍ മലയാളത്തിലെത്തിയത്. ദിലീപ്, ബഹദൂര്‍, നിശാന്ത് സാഗര്‍ എന്നിവരെല്ലാം വേഷമിട്ട ചിത്രമാണ് ജോക്കര്‍. സര്‍ക്കസ് കൂടാരത്തിലെ കഥ പറയുന്ന ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു.

ദിലീപിനെ പ്രശംസിച്ച് മന്യ
ബഹദൂറിന്റെ അഭിനയം കണ്ട് അല്‍ഭുതപ്പെട്ടുപോയ കാര്യം നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശേഷമാണ് ബഹദൂര്‍ പറയുമായിരുന്ന കാര്യങ്ങള്‍ നടി പങ്കുവച്ചത്. ദിലീപിന്റെ അഭിനയ കഴിവും മന്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ ദിലീപിന്റെ അഭിനയത്തെയാണ് മന്യ ഏറെ പ്രശംസിച്ചത്.












Click it and Unblock the Notifications