സിനിമാക്കാർ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞ് നിലവിളിക്കുന്നത് രാഷ്ട്രീയ അജണ്ട, പ്രതികരിച്ച് നടി!
കൊച്ചി: മിന്നൽ മുരളിയുടെ സെറ്റ് ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച് തകർത്ത സംഭവത്തിനെതിരെ സിനിമാലോകം ഒറ്റക്കെട്ടായി പ്രതികരിക്കുകയാണ്. രൂക്ഷ വിമർശനം തന്നെയാണ് നടന്മാരും സംവിധായകരും അടക്കമുളളവർ ഉയർത്തുന്നത്. എന്നാൽ സിനിമാക്കാർ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞ് നിലവിളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കാരണമാണ് എന്ന് ആരോപിച്ചിരിക്കുകയാണ് നടി മായ മേനോൻ.
കുറ്റം ചെയ്തവരെ, അവർ ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും കേസ് ഫയൽ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ എന്നാണവർ പറയുന്നത്. അതിന് വേണ്ടി എല്ലാ സോ കോൾഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച് കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം അല്ലേ?!! എന്നാണെന്റെ ചോദ്യം എന്നും ഫേസ്ബുക്ക് കുറിപ്പിൽ മായ മേനോൻ പറയുന്നു.

മായ മേനോന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെ: '' പിന്നെ സാമൂഹ്യദ്രോഹികൾ, റേപ്പിസ്റ്റുകൾ, കൈക്കൂലിക്കാർ, വിവരദോഷികളായ രാഷ്ട്രീയക്കാർ എന്നിവർ ഒക്കെ ഒരു പാർട്ടിയിൽ മാത്രമോ, ഒരു ജാതിയിൽ, ഒരു മതത്തിൽ മാത്രമോ ആണെന്ന് ഞാൻ വിചാരിക്കുന്നില്ല....!! കാരണം, അനേകം അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് എന്നത് തന്നെ...സോ ഇത് പക്കാ സാമൂഹ്യദ്രോഹം തന്നെ ആയി കരുതിയാൽ മതി. ഒപ്പം ഈ സാമൂഹ്യദ്രോഹം ചെയ്തവർക്ക് എതിരെ തീർച്ചയായും വേണ്ട നിയമ നടപടികൾ എടുക്കുക തന്നെ വേണം.
കാരണം,നിയമാനുസൃതം പെർമിഷൻ വാങ്ങി ഒരു കഥയ്ക്ക് അനുസരിച്ചു നിർമ്മിച്ച ആ സെറ്റിന് ചിലവിട്ട പണത്തേക്കാൾ കൂടുതൽ അതിന് പിന്നിൽ പ്രവർത്തിച്ച ആർട് ഡിപ്പാർട്ട്മെന്റിലെ വളരെ ക്രിയേറ്റീവ്, എഫിഷ്യന്റ് ആൻഡ് ഡെഡിക്കേറ്റഡ് ആയ പല വ്യക്തികളുടെ ക്രിയേറ്റീവ് ഐഡിയാസ്, പാവപ്പെട്ട ഒരു പാട് മനുഷ്യരുടെ ഒക്കെ രാപ്പ കൽ കഠിനാധ്വാനം ഒക്കെ കൊണ്ടായിരിക്കും ആ സെറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക എന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടും, ഈ ചെയ്ത പ്രവർത്തിയിൽ സമൂഹത്തിന് ദ്രോഹം അല്ലാതെ, യാതൊരു ഗുണവും പ്രഥമ ദൃഷ്ട്യാ കാണാത്തത് കൊണ്ടും ഇത്തരം അനാവശ്യം ചെയ്ത ആളുകൾക്ക് മാതൃകാപരമായ തക്ക ശിക്ഷ തന്നെ നൽകണം എന്ന് തന്നെയാണ് എന്റെ സ്വന്തം അഭിപ്രായം.. ഇനി നഷ്ടപരിഹാരം കൊടുത്താലും, ഞാൻ ആലോചിക്കുന്നത് അത് വീണ്ടും പണിതു ഉണ്ടാക്കുവാൻ ആ പാവങ്ങൾ ഇനിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നാണ്.....!!
NB :പിന്നെ അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാ ലും, അതിന് പിന്നിൽ work ചെയ്ത പാവം മനുഷ്യരെ ഓർത്താണ് എന്റെ വിഷമം.. അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ല. ഇനി അഥവാ ഇത് ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ തന്നെ ചെയ്തതതാ ണെങ്കിൽ ആ ചെയ്ത വ്യക്തികളോട്, അവരോട് മാത്രം, ഒന്നേ പറയാനുള്ളൂ.. Shame on you narrow minded fools....!!
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications