Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷേട്ടാ, വിഷമിക്കേണ്ട.. സുരേഷേട്ടൻ ഇപ്പോഴും സൂപ്പറാ'.. സുരേഷ് ഗോപിക്ക് പിന്തുണയുമായി നടി മായ

തൃശ്ശൂര്‍: വളരെ വൈകിയായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ശബരിമല വിഷയം സ്വാധീനമുള്ള മണ്ഡലത്തില്‍ വിജയ പ്രതീക്ഷയും സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്ത് എത്താനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ. എന്നാല്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മായാ മേനോന്‍. മായയുടെ കുറിപ്പ് ഇങ്ങനെ

 sureshamitdd-155

സുരേഷേട്ടാ, വിഷമിക്കേണ്ട.. സുരേഷേട്ടൻ ഇപ്പോഴും സൂപ്പറാ...അതിൽ ഒരു സംശയവുമില്ല. "വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശൂരിൽ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാർത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 2,93,822..'

'കൃത്യമായി പറഞ്ഞാൽ 2014-ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി ശ്രീശൻ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശൂർ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളത്.'-മായ മേനോൻ പറഞ്ഞു.

ശബരിമല സ്വാധീന വിഷയമായ മണ്ഡലത്തില്‍ ഇത്തവണ ബിജെപി വലിയ മുന്നേറ്റം നേടുമെന്ന് പ്രവചിക്കപ്പട്ടിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇവിടെ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും വലിയ രീതിയിലുള്ള പ്രചരണമായിരുന്നു സുരേഷ് ഗോപി മണ്ഡലത്തില്‍ കാഴ്ചവെച്ചത്.മൂന്നാം സ്ഥാനമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂസുമായുള്ള സുരേഷ് ഗോപിയുടെ വോട്ട് വ്യത്യാസം 20000 മാത്രമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+