Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ സിനിമയില്‍ വന്ന കാലത്തും കാസ്റ്റിങ്ങ് കൗച്ചുണ്ടായിരുന്നു... വെളിപ്പെടുത്തലുമായി നടി മീന

അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഭാഷാഭേദമന്യേ സിനിമാ ലോകത്ത് സാധാരണമാണ്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വന്നത്.

നടി പാര്‍വ്വതിയാണ് മലയാള സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പലരും തങ്ങള്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്നാണ് ഇത്തരക്കാരുടെ നിലപാടെന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ കാസ്റ്റിങ്ങ് കൗച്ചുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി മീന.

എല്ലാ മേഖലയിലും

എല്ലാ മേഖലയിലും

സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് മീന പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ എല്ലാ രംഗത്തും ഉണ്ട്. തെലുങ്ക് സിനിമയില്‍ ശ്രീറെഡ്ഡി നടത്തിയ കാസ്റ്റിങ്ങ് കൗച്ച് വിവാദങ്ങളുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്‍റെ പ്രതികരണം.

 സിനിമയില്‍

സിനിമയില്‍

ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അതിക്രമങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴും പുരുഷന്‍മാര്‍ എന്തുകൊണ്ടാണ് മാറി ചിന്തിക്കാത്തത് എന്ന് മനസിലാകുന്നില്ല.

ഓര്‍ക്കണം

ഓര്‍ക്കണം

ഇത്തരം സമീപനം വെച്ചു പുലര്‍ത്തുന്നവര്‍ സ്വന്തം ഭാര്യയേയും പെണ്‍മക്കളേയുമെല്ലാം കുറിച്ച് ഓര്‍ക്കണമെന്നും മീന പറഞ്ഞു. സിനിമയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. ജോലിയിലുള്ള ആത്മാര്‍ത്ഥതയാണ് സ്ത്രീകളുടെ വിജയം മീന പറഞ്ഞു.

 തെലുങ്ക് സിനിമ

തെലുങ്ക് സിനിമ

തെലുങ്ക് സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് വിവാദം വന്‍ ചര്‍ച്ചയായിരുന്നു. നടി ശ്രീറെഡ്ഡിയായിരുന്നു സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയത്. സിനിമയില്‍ വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

 വസ്ത്രം ഉരിഞ്ഞ് പ്രതിഷേധം

വസ്ത്രം ഉരിഞ്ഞ് പ്രതിഷേധം

പലരും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും സിനിമയില്‍ തിളങ്ങുന്ന വേഷം തന്നില്ലെന്നും നടി ആരോപിച്ചിരുന്നു.ഹൈദരാബാദിലെ താരസംഘടനകളുടെ ആസ്ഥാനത്തിന് മുമ്പിലെത്തി വസ്ത്രങ്ങള്‍ അഴിച്ചായിരുന്നു ഈ കാസ്റ്റിങ്ങ് കൗച്ചിനെതിരെ ശ്രീറെഡ്ഡി സമരം ചെയ്തത്.

 മലയാളത്തിലും

മലയാളത്തിലും

മലയാള സിനിമയില്‍ നിന്നും ഇത്തരം തുറന്ന് പറച്ചിലുകള്‍ ഉണ്ടായിരുന്നു. നടി പാര്‍വ്വതിയായിരുന്നു കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ആദ്യം തുറന്ന് പറഞ്ഞത്. നടനെനവ്നോ സംവിധായകനെന്നോ നിര്‍മ്മാതാവോ എന്നില്ലാതെ അവസരങ്ങള്‍ വേണമെങ്കില്‍ ചില ആവശ്യങ്ങള്‍ നിറവേറ്റി തരണമെന്ന് പച്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തിയത്.

 പിന്നാലെ നിരവധി പേര്‍

പിന്നാലെ നിരവധി പേര്‍

പിന്നാലെ പത്മപ്രിയയും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കിയ പത്മപ്രിയ തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.ത്മപ്രിയയ്ക്ക് പിന്നാലെ ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്‍, ചാര്‍മിള എന്നിവരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+