Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്‍, വീട്ടിലെ ജോലിക്കാരന്‍...!! ലൈംഗിക പീഡനങ്ങൾക്ക് ഇരയായെന്ന് മീര!!! ഷോക്കിംഗ്!!!

ബ്ലസി സംവിധാനം ചെയ്ത തന്‍മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തില്‍ എത്തുന്നത്.

കൊച്ചി: പ്രശസ്ത നടിയ്ക്ക് കൊച്ചിയില്‍ അതിക്രമം നേരിടേണ്ടി വന്നതിന് പിന്നാലെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ നായിക മീര വാസുദേവ്.

ബ്ലസി സംവിധാനം ചെയ്ത തന്‍മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തില്‍ എത്തുന്നത്. അതിന് മുമ്പ് തന്നെ നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രശസ്തയായിരുന്നു ഇവര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ടെന്ന് രാഷ്ട്രദീപികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീരവാസുദേവ് പറയുന്നു.

ചെറുപ്പത്തിലേ ഉണ്ടായ ഷോക്ക്

ഏഴാം വയസ്സിലാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയായത്. അത് തനിക്ക് വലിയ ഷോക്കായിരുന്നെന്ന് മീര പറയുന്നു. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ അധ്യാപകന്‍, സ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് എന്നിവരും മോശമായി പെരുമാറി.

എങ്ങനെ പ്രതികരിക്കും

വീട്ടിലെ ജോലിക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. ആരോട് ഈ കാര്യങ്ങള്‍ പറയണം എന്നും അറിയാതെ പകച്ച് നിന്നെന്നും താരം പറയുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്

ഇന്ത്യയിലെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് മീര പറയുന്നു. എന്തിനോടെല്ലാം നോ പറയണം എന്നും, മോശം പെരുമാറ്റങ്ങള്‍ക്ക് എതിരെ എങ്ങനെ പ്രതികരിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും നടി വ്യക്തമാക്കുന്നു.

വിവാഹം

ആദ്യ വിവാഹത്തില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മീര സമ്മതിക്കുന്നു. തന്‍മാത്രയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ഇയാളുമായി പ്രശ്‌നങ്ങള്‍ തുടങ്ങി. ശാരീരികമായും ഉപദ്രവിയ്ക്കുമായിരുന്നു. സംരക്ഷണത്തിനായി പൊലീസിന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും മീര വ്യക്തമാക്കുന്നു.

 വിവാഹ മോചനം

ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ മീര പിന്നീട് തൃശൂര്‍ സ്വദേശിയായ ജോണിനെ വിവാഹം ചെയ്തു. ഗോവയില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് ഇയാളില്‍ നിന്നും വിവാഹമോചനം നേടി

കുഞ്ഞിനായി

ജോണുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് മീര പറയുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്.

സജീവമാകുന്നു

പരസ്യ രംഗത്ത് വീണ്ടും സജീവമാവുകയാണ് മീര ഇപ്പോള്‍. പുതിയ ഹോര്‍ലിക്‌സിന്റെ പരസ്യത്തില്‍ മീരയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പതിയെ സിനിമാ ലോകത്തും ചുവ് ഉറപ്പിക്കാനാണ് താരം ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+