കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴങ്ങി കൊടുത്ത ശേഷം പറഞ്ഞ് നടക്കുന്നത് മര്യാദയല്ല, ഇത്തരം അനുഭവങ്ങളില്ലെന്ന് നടി മീര വാസുദേവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ തന്നെ കുടുംബ പ്രേക്ഷരുടെ ഇഷ്ടനായികയാണ് മീരാ വാസുദേവന്‍. പിന്നീട് വലിയ വിജയങ്ങളൊന്നും സിനിമാ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലും സിരീയലുകളില്‍ അവര്‍ തിളങ്ങി. മലയാത്തിലെ ഇഷ്ട സീരിയലായ കുടുംബവിളക്കിലൂടെ അവര്‍ കുടുംബങ്ങളില്‍ കൂടുതല്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ താരം മീടുവിനെ കുറിച്ചും സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.

Also Read: എല്‍ഐസി സ്‌കീം; ചെറിയ തുക ഓരോ മാസവും നിക്ഷേപിക്കൂ, നേടാം 70 ലക്ഷം രൂപ!

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം

pic1

താന്‍ നല്ല ബോള്‍ഡായി സംസാരിക്കുന്നത് കൊണ്ട് തന്നെ അത്തരം സംഭവങ്ങളൊന്നും സിനിമാ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് മീര വാസുദേവന്‍ പറഞ്ഞു. അതേസമയം നടിമാരുടെ വിവാദ വെളിപ്പെടുത്തലിനെ കുറിച്ചും മീര പറഞ്ഞു. സിനിമാ രംഗത്തെ പലര്‍ക്കും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ലെന്ന് മീര പറയുന്നു.

pic2

നമ്മള്‍ക്ക് ഈ വിഷയത്തില്‍ സ്വന്തമായി നിലപാടുണ്ടാവണം. അതില്‍ ഉറച്ച് നില്‍ക്കണം. അങ്ങനെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആരും ചൂഷണം ചെയ്യില്ല. ഞാന്‍ ബോള്‍ഡായി സംസാരിക്കുന്നയാള്‍. ആ രീതിയില്‍ നിന്ന് മാറിയിട്ടില്ല. വീട്ടുകാര്‍ എന്നെ വളര്‍ത്തിയതും അങ്ങനെയാണ്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് തന്റെ രീതിയെന്നും മീര പറഞ്ഞു.

pic3

താന്‍ വളരെ ബോള്‍ഡായി ഇടപെടുന്നത് കൊണ്ട് ചലച്ചിത്ര മേഖലയില്‍ നിന്ന് മോശം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പലര്‍ക്കും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് പറഞ്ഞ് നടക്കുക എന്നത് മര്യാദയുള്ള കാര്യമല്ല. സാഹചര്യം അതായിരുന്നു എന്ന് പറയുന്നതില്‍ യാതൊരു കാര്യവുമില്ല. ഈ കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് മാന്യത.

pic4

സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ച ശേഷം നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്, ഭീഷണിപ്പെടുത്തിയാണ് ചെയ്യിച്ചത്, എന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യമാണ്. എനിക്കത് പറ്റില്ല, മറ്റാരെയെങ്കിലും വിളിച്ച് അതില്‍ അഭിനയിപ്പിച്ചോളൂ എന്ന് കൃത്യമായി പറയണമെന്നും മീര വാസുദേവന്‍ പറഞ്ഞു.അതേസമയം സിനിമയില്‍ ഇപ്പോള്‍ അധികം കാണാറില്ലെങ്കിലും സീരിയലുകളുമായി താരം മുന്നോട്ട് പോവുകയാണ്. കുടുംബ വിളക്കിന് മികച്ച റേറ്റിംഗുമുണ്ട്. മീരയുടെ ആദ്യ സീരിയല്ല ഇത്.

pic5

2007ല്‍ ജീവന്‍ ടിവില്‍ സംപ്രേഷണം ചെയ്ത കനല്‍പൂവ് എന്ന സീരിയലിലും മീര അഭിനയിച്ചിരുന്നു. ഇതിനെ അഭിനയത്തിന് മീരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഹിന്ദിയിലും തമിഴിലും മീര മുമ്പ് തന്നെ സീരിയലുകള്‍ ചെയ്തിരുന്നു. തന്മാത്രയ്ക്ക് ശേഷം ഏകാന്തം, ഒരുവന്‍, ഏകാന്തം, പച്ചമരണത്തണലില്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്.

pic6

മുമ്പ് സമാനമായ ഒരു വെളിപ്പെടുത്തല്‍ നടി നടത്തിയിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ കുട്ടിക്കാലത്ത് ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍ എട്ട് വയസ്സ് മുതല്‍ പതിനാറ് വയസ്സ് വരെയുള്ള കാലയളവിലാണ് താന്‍ ഇത്തരം ചൂഷണത്തിന് ഇരയായതെന്നും നടി വ്യക്തമാക്കി. പതിനാറാം വയസ്സിലാണ് ഇത് അമ്മയോട് തുറന്ന് പറഞ്ഞത്. മാതാപിതാക്കള്‍ വേദനിക്കരുതെന്ന് കരുതിയാണ് പുറത്ത് പറയാതിരുന്നത്. എന്റെ അച്ഛന് അടുത്തറിയാവുന്നയാളായിരുന്നു അയാളെന്നും മീര വെളിപ്പെടുത്തിയിരുന്നു.

pic7

ഒരു ദിവസം ഇയാള്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് എന്നെ കൊണ്ടുപോയി. എന്റെ തോളില്‍ കൈയ്യിട്ട് അയാള്‍ പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ ഏത് നായികയും കൂടെ പോരുമെന്ന്. ആ സമയത്ത് ദേഹത്ത് നിന്ന് കൈയ്യെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ച് കൂട്ടുമെന്ന് ഞാന്‍ ഉറക്കെ പറയുകയും ചെയ്തു. അവര്‍ വന്ന് തന്നെ ശരിയാക്കുമെന്നും ഞാന്‍ അയാളോട് പറഞ്ഞു. അങ്ങനെയാണ് അയാളില്‍ നിന്നും രക്ഷപ്പെട്ടതെന്നും, പിന്നീട് ഞാനത് അമ്മയോട് തുറന്ന് പറഞ്ഞുവെന്നും മീര വാസുദേവന്‍ പറഞ്ഞു.

English summary
actress meera vasudevan on exploitation in cinema, her reply goes vira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X