നടി മീനു മുനീർ അറസ്റ്റിൽ; നടപടി ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ
നടനും സംവിധായകനുമായ ബാലചന്ദ്രകുമാറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അതേസമയം നടി നൽകിയ ലൈംഗീകാത്രകമണ പരാതിയിൽ ബാലചന്ദ്രകുമാറിനെതിരായ നടപടി കോടതി അവസാനിപ്പിച്ചിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടയായിരുന്നു നടപടി. 2007 ൽ ദേ ഇങ്ങോട്ട് നോക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ബാലചന്ദ്രമേനോൻ തന്നോട് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് നടി പരാതി നൽകിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ആരോപണം.

സിനിമയുടെ ചിത്രീകരണത്തിനിടെ 2007 ജനുവരി ഒന്നിനും 21 നും ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തി.ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തി. ഹോട്ടൽ മുറിയിലേക്ക് തന്നെ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറഞ്ഞിരുന്നു. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റഅ പോലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്.
ഇതിന് പിന്നാലെ നടിക്കെതിരെ ബാലചന്ദ്രമേനോനും പരാതി നൽകിയിരുന്നു. ഭീഷണി പണം തട്ടാനുള്ള ശ്രമമാണ ് നടി നടത്തുന്നതെന്ന് കാണിച്ചായിരുന്നു പരാതി. ഭാര്യയുടെ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.' തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കമാണ് നടക്കുന്നത്. താൻ അവരുടെ ഇരയാണ്. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്', എന്നായിരുന്നു സംവിധായകൻ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം ഇതേ നടി തന്നെ ജയസൂര്യക്കെതിരേയും പരാതി നൽകിയിരുന്നു.
ദേ ഇങ്ങോട്ട് നോക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ജയസൂര്യ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. സെക്രട്ടറിയേറ്റിൽ ചിത്രീകരണം നടക്കുമ്പോഴായിരുന്നു ജയസൂര്യ ലൈംഗികാതിക്രമം നടത്തിയത് എന്നായിരുന്നു നടി ആരോപിച്ചത്. സെക്രട്ടറിയേറ്റിന്റെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് ജയസൂര്യയ്ക്കെതിരെ ഐ പി സി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. എന്നാൽ നടനെതിരേയും തെളിവുകൾ ഇല്ലെന്ന് കണ്ട് കോടതി കേസ് അവസാനിപ്പിച്ചു. നടി പരാതി പറഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് പുറത്ത് സിനിമയുടെ ഷൂട്ടിങ് നടന്നെങ്കിലും സിനിമ സംഘത്തിന് സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications