നടി മിനു മുനീര്‍ തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍; ആലുവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് പോലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയില്‍ എടുത്തത് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ബന്ധുവായ യുവതിയെ വ്യാജ വാഗ്ദാനം നല്കി സെക്സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ മാസം മിനു മുനീറിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. നടനും സംവിധായകനുമായ ബാലചന്ദ്ര മോനോനെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പിന്നീട് മിനു മുനീര്‍ യുട്യൂബ് ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2014ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതത്രെ. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്നാട്ടില്‍ എത്തിച്ച ശേഷം സെക്സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചു എന്നായിരുന്നു നടിക്കെതിരായ ആരോപണം. ചെന്നൈ തിരുമംഗലം പോലീസ് ആലുവയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതിയുടെ 16ാം വയസിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതത്രെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും മിനു മുനീര്‍ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി മിനു മുനീറിനെതിരെ രംഗത്തുവന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
എന്നാല്‍ സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് തമിഴ്നാട് പോലീസിന് കൈമാറി. പോസ്കോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട് എന്നാണ് സൂചന. സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഓഡിഷനുണ്ട് എന്ന് പറഞ്ഞാണത്രെ യുവതിയെ മിനു മുനീര്‍ തമിഴ്നാട്ടിലെത്തിച്ചത്. ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കേസ് വന്ന പിന്നാലെ യുവതിയുടെ കുടുംബത്തിനെതിരെ മിനു മുനീര്‍ മറ്റൊരു പരാതി നല്‍കിയിരുന്നു.
മിനു മുനീറിനെ ചെന്നൈയിലെ തിരുമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ചോദ്യം ചെയ്യുന്നതിന് മറ്റൊരിടത്തേക്ക് കൊണ്ടുപോയി എന്നാണ് വിവം. വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അറസ്റ്റ് രേഖപ്പെടുത്തി എന്ന് ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. ഗുരുതരമായ വകുപ്പുള്ളതിനാല്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications