Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറില്‍ ബസ് തട്ടി... നടി മിത്ര കുര്യന്‍ ബസ് സ്റ്റാന്‍ഡില്‍ കയറി കെ എസ് ആര്‍ ടി സി ഡ്രൈവറെ തല്ലി!

തെന്നിന്ത്യന്‍ നടി മിത്ര കുര്യന്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ കയറി ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലേക്ക് സ്വന്തം കാര്‍ ഓടിച്ചുകയറ്റിയ ശേഷമായിരുന്നു നടിയുടെ പ്രകടനം. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ലാത്തതാണ്.

തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വൈകിട്ട് നാലരോടെയായിരുന്നു സംഭവം. മിത്രയുടെ കാറില്‍ കെ എസ് ആര്‍ ടി സി ബസ് ഉരസി എന്ന് ആരോപിച്ചാണ് നടി ഡ്രൈവറെ തല്ലിയത്. കെ എസ് ആര്‍ ടി സി ബസ്സിനെ ഫോളോ ചെയ്ത് പോയ നടി കാറുമായി പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസിനൊപ്പം കയറുകയായിരുന്നു.

mithra-kurian

കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെയും മിത്ര കുര്യന്‍ തല്ലിയതായി പരാതിയുണ്ട്. മിത്ര കുര്യനെതിരെ ഡ്രൈവര്‍ രാമദാസും ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വിജയനും പോലീസില്‍ പരാതി നല്‍കി. ഇവര്‍ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. തന്റെ കാറില്‍ ഉരസിയിട്ടും ബസ് നിര്‍ത്താനുള്ള മര്യാത പോലും ഡ്രൈവര്‍ കാണിച്ചില്ല എന്നാണ് നടിയുടെ പരാതി. കാറിന്റെ പെയിന്റ് പോകുകയും ചളുങ്ങുകയും ചെയ്തിട്ടുണ്ടെന്നും നടി പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+