Actress attacked: പ്രമുഖ നടന് ഇനി രക്ഷയില്ല!! പ്രതികള്‍ എല്ലാം വെളിപ്പെടുത്തുന്നു!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കേസ് പുതിയ വഴിത്തിരിവിലേക്കു നീങ്ങുന്നതായി സൂചന. നേരത്തേ സംഭവത്തില്‍ ഗൂഡാലോചനയില്ലെന്നു വ്യക്തമാക്കിയ പ്രതികള്‍ ഇപ്പോള്‍ എല്ലാം വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നു റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ വച്ച് പ്രതികള്‍ എല്ലാം തുറന്നുപറയുമെന്നാണ് സൂചനകള്‍.

മിഷേലിന്റെ മരണത്തിനു പിന്നിൽ രാഷ്ട്രീയ നേതാവിന്റെ മകൻ! നടന്നത് കൊലപാതകം തന്നെ!!

കേസ് 17ന് പരിഗണിക്കും

കേസ് 17ന് പരിഗണിക്കും

തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം കേള്‍ക്കാത്തതിനാല്‍ ഇതുണ്ടായില്ല. ജാമ്യ ഹരജിയിലെ വാദം ജൂണ്‍ 17ലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതികള്‍

പ്രതികള്‍

മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഇയാള്‍ക്കൊപ്പം അറസ്റ്റിലായ മറ്റു പ്രതികളും ഗൂഡാലോചനയെക്കുറിച്ചു നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് സൂചനകള്‍.

അവര്‍ ഇപ്പോഴും സുരക്ഷിതര്‍

അവര്‍ ഇപ്പോഴും സുരക്ഷിതര്‍

സംഭവത്തില്‍ ഗുഢാലോചന നടത്തിയവര്‍ ഇപ്പോഴും പുറത്താണെന്നതും പ്രതിപ്പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പട്ടിട്ടില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് തള്ളുന്നു

പോലീസ് തള്ളുന്നു

ഗൂഢാലോചനയെന്ന നിലപാടില്‍ പ്രതികള്‍ എത്തിയപ്പോള്‍ പോലീസ് ഇവയെല്ലാം തള്ളുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെയല്ലാതെ മറ്റാരെയും പിടികൂടാനുള്ള തെളിവുകള്‍ പോലീസിനു ലഭിക്കാത്തതാണ് കാരണം.

പ്രതികള്‍ നേരത്തേ പറഞ്ഞത്

പ്രതികള്‍ നേരത്തേ പറഞ്ഞത്

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി അവ കാണിച്ചു നടിയെ ബ്ലാക്‌മെയില്‍ ചെയ്യുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് പ്രതികള്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ സത്യം ഇതല്ലെന്നും ഇതിനു പിന്നില്‍ ചിലരുണ്ടെന്നും വെളിപ്പെടുത്താനൊരുങ്ങുകയാണ് പ്രതികള്‍.

സംഭവം നടന്നത്

സംഭവം നടന്നത്

ഫെബ്രുവരി 17നു രാത്രിയിലാണ് തൃശൂരില്‍ നിന്നു എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയില്‍ വച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പള്‍സര്‍ സുനിയും സംഘവും പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പോലീസ് പിന്നിട് പിടികൂടുകയായിരുന്നു.

നടന്റെ പങ്ക്

നടന്റെ പങ്ക്

മലയാളത്തിലെ പ്രമുഖ നടന്റ പേര് സംഭവവുമായി ബന്ധപ്പെട്ടു പല തവണ ഉയര്‍ന്നുവന്നിരുന്നു. പക്ഷെ അവയെല്ലാം വ്യാജ വാര്‍ത്തകളാണെന്ന് നടന്‍ നിരവധി തവണ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യുമോ ?

ചോദ്യം ചെയ്യുമോ ?

കേസുമായി ബന്ധപ്പെട്ട് ഈ നടനെ പോലീസ് ചോദ്യം ചെയ്യാനിടയുണ്ടെന്ന് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വീഡിയോ ആവശ്യപ്പെട്ടു

വീഡിയോ ആവശ്യപ്പെട്ടു

നടിയെ കാറില്‍ വച്ച് പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഈ നടന്‍ ആവശ്യപ്പെട്ടിരുന്നതായും ഇതിനാണ് പള്‍സര്‍ സുനിയെയും സംഘത്തെയും അയച്ചതെന്നും രാഷ്ട്രദീപിക പറയുന്നു.

വീഡിയോ നടനു ലഭിച്ചു

വീഡിയോ നടനു ലഭിച്ചു

കാറില്‍ വച്ചു പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ നടനു ലഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവശേഷം കോയമ്പത്തൂരിലേക്കു മുങ്ങിയ സുനി എങ്ങനെയാണ് ഈ വീഡിയോ നടനു എത്തിച്ചുകൊടുത്തുവെന്നത് ദുരൂഹമായി തുടരുകയാണ്.

മൊബൈല്‍ എവിടെ ?

മൊബൈല്‍ എവിടെ ?

സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല. ഗോശ്രീ പാലത്തില്‍ നിന്നു മൊബൈല്‍ കായലിലേക്കു വലിച്ചെറിഞ്ഞുവെന്നാണ് സുനിയുടെ മൊഴി.

കേസ് അട്ടിമറിച്ചേക്കും

കേസ് അട്ടിമറിച്ചേക്കും

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള അനുമതിക്കായി അന്വേഷണസംഘം കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ ഈ നടനെ ചോദ്യം ചെയ്യുമെന്നുമാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും അണിയറില്‍ നടക്കുന്നുണ്ടത്രേ.

 സുനിയുമായി ബന്ധപ്പെട്ടു

സുനിയുമായി ബന്ധപ്പെട്ടു

കേസിലെ മുഖ്യപ്രതി സുനിയുമായി ആരോപണ വിധേയനായ നടന്‍ മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നതായി പോലീസിനു സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

നടി പറഞ്ഞത്

നടി പറഞ്ഞത്

തന്നെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷന്‍ തന്നെയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ആക്രമിക്കുന്നതിനിടെ കാറില്‍ വച്ചു സുനി തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെനന്നും നടി വെളിപ്പെടുത്തിയിരുന്നു.

പണം തട്ടാനെന്ന്

പണം തട്ടാനെന്ന്

പോലീസിന്റെ ചോദ്യം ചെയ്യലില്‍ നടി വെളിപ്പെടുത്തിയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് സുനി പറഞ്ഞത്. തനിക്ക് ആരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്നും ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടുക മാത്രമായിരുന്നു സംഭവത്തിനു പിന്നിലെന്നും അയാള്‍ പറഞ്ഞിരുന്നു.

അവര്‍ എല്ലാം അറിഞ്ഞു

അവര്‍ എല്ലാം അറിഞ്ഞു

ആലുവയിലെയും കാക്കനാട്ടെയും ജയിലുകളില്‍ വച്ചു പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനി മുഴുവന്‍ സത്യങ്ങളും വെളിപ്പെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തേ അന്വേഷണവുമായി ഇയാള്‍ സഹകരിച്ചിരുന്നില്ല.

 നടന്റെ പങ്ക്

നടന്റെ പങ്ക്

ആരോപണ വിധേയനായ നടനു സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് സുനി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

നടിയുടെ നീക്കം എല്ലാം തകര്‍ത്തു

നടിയുടെ നീക്കം എല്ലാം തകര്‍ത്തു

സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാലുണ്ടാവുന്ന അപമാനം ഭയന്ന് നടി എല്ലാം രഹസ്യമാക്കി വയ്ക്കുമെന്നാണ് സുനിയും സംഘവും കരുതിയത്. എന്നാല്‍ അന്നുതന്നെ നടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെ അവരുടെ കണക്കുകൂട്ടലുകള്‍ തകിടംമറിയുകയായിരുന്നു.

കുറ്റപത്രം

കുറ്റപത്രം

കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കൊണ്ടു തന്നെ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പള്‍സര്‍ സുനിയടക്കം ഏഴു പേരാണ് പ്രതികള്‍. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുമുണ്ട്.

മഞ്ജുവാര്യരുടെ നിലപാട്

മഞ്ജുവാര്യരുടെ നിലപാട്

കേസ് ഒരുഘട്ടത്തില്‍ സുനിയിലും സംഘത്തിലും മാത്രമായി ഒതുങ്ങിപ്പോവുമെന്ന ഘട്ടമെത്തിയിരുന്നു. എന്നാല്‍ നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യര്‍ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ചു രംഗത്തുവന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയായിരുന്നു.

English summary
Actress molest case: Pulsar suni may reveal the truth in the court.
Please Wait while comments are loading...