കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനി ഉടന്‍ പിടിയിലാവും!! രക്ഷപ്പെടാന്‍ സഹായിച്ചയാളെ പിടികൂടി!! അന്വേഷണം വഴിത്തിരിവിലേക്ക്..

അമ്പലപ്പുഴ സ്വദേശി അന്‍വറിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്

  • By Manu
Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍. മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.

അമ്പലപ്പുഴ സ്വദേശി അന്‍വര്‍

അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ അന്‍വറിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.സുനിയുള്‍പ്പെടെയുള്ള മറ്റു പ്രതികളുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി പോലിസ് കണ്ടെത്തി.

രക്ഷപ്പെടാന്‍ സഹായിച്ചു

പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച കേസിലാണ് അന്‍വറിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവത്തില് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മറ്റു പ്രതികള്‍ക്കായി പോലിസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നേരത്തേ പ്രതിപ്പട്ടികയിലില്ല

നേരത്തേ പോലിസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ അന്‍വറിന്റെ പേരുണ്ടായിരുന്നില്ല. ഇയാളെ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. സുനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലിസിന്റെ നിഗമനം.

 നടിയുടെ മൊഴി

തന്നെ തട്ടിക്കൊണ്ടേു പോയതുമായി ബന്ധപ്പെട്ടു നടി പോലിസിനു മൊഴി നല്‍കിയിരുന്നു. മുഖം മറച്ചാണ് സുനി തന്നെ കാറിലേക്ക് പിടിച്ചുകയറ്റിയതെന്നും തിരിച്ചറിഞ്ഞപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് നടി പറഞ്ഞത്. ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ ഉപദ്രവിക്കില്ലെന്നും സുനി പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു.

സുനി രക്ഷപ്പെട്ടു

തിങ്കളാഴ്ച രാവിലെ പള്‍സര്‍ സുനി പോലിസിന്റെ വലയില്‍ അകപ്പെടേണ്ടതായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ പോലിസ് എത്തുന്നതിന് തൊട്ടുമുമ്പ് സുനി രക്ഷപ്പെടുകയായിരുന്നു.

തിരച്ചില്‍ ഊര്‍ജിതം

പള്‍സര്‍ സുനിയെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിക്കഴിഞ്ഞു. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് പോലിസിനു സൂചന ലഭിച്ചെന്നുമാണ് റിപോര്‍ട്ടുകള്‍.

English summary
one more is arrested in malayalam actress kidnap case. The accused helped pulasar suni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X