നടിക്കെതിരായ ആക്രമം... എംഎല്‍എ വിദേശത്ത് സിം നശിപ്പിച്ചു!! ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു എംഎല്‍എ വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചതായി വിവരം. മംഗളമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഒറിജിനല്‍ മെമ്മറി കാര്‍ഡിനായി അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കവെയാണ് എംഎല്‍എയ്‌ക്കെതിരേ ഗുരുതര ആരോപണം വന്നിരിക്കുന്നത്. അതിനിടെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപ്, സെല്‍നമ്പര്‍2 -523, സബ് ജയില്‍, ആലുവ!!! ജയിലില്‍ കത്ത് പ്രവാഹം!! ദിലീപ് ചെയ്തത്....

ഗുരുതര ആരോപണം

ഗുരുതര ആരോപണം

ദിലീപുമായി അടുപ്പമുള്ള രണ്ട് എംഎല്‍എമാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇവരിലൊരാളാണ് വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചതെന്നാണ് വിവരം.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

സ്ഥിരമായി ഉപയോഗിക്കാറുള്ള സിം കാര്‍ഡാണ് എംഎല്‍എ നശിപ്പിച്ചതെന്നാണ് സൂചന. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

വിവരങ്ങള്‍ ശേഖരിക്കുന്നു

വിവരങ്ങള്‍ ശേഖരിക്കുന്നു

സിം കാര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടു മാത്രമല്ല ഈ എംഎല്‍എ അടുത്തിടെ ചില വിദേശ യാത്രകള്‍ നടത്തിയിരുന്നു. ഇതേക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് സൂചന.

നശിപ്പിച്ച സിം കാര്‍ഡ്

നശിപ്പിച്ച സിം കാര്‍ഡ്

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ് എംഎല്‍എ സിം കാര്‍ഡ് നശിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന സിം കൂടിയായിരുന്നു ഇത്.

ഇപ്പോള്‍ ഉപയോഗിക്കുന്നത്

ഇപ്പോള്‍ ഉപയോഗിക്കുന്നത്

പഴയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റാണ് ഇപ്പോള്‍ ഈ എംഎല്‍എ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിദേശത്തു വച്ച് സിം കാര്‍ഡ് നഷ്ടമായതിനാലാണ് താന്‍ പുതിയ സിം എടുത്തതെന്നാണ് എംഎല്‍എ പോലീസിനോട് പറഞ്ഞത്.

സംശയത്തിനു കാരണം

സംശയത്തിനു കാരണം

കേരളത്തില്‍ നിന്നാണ് എംഎല്‍എ സിം കാര്‍ഡ് എടുത്തത്. ഇവിടെ വച്ചു തന്നെ സിം കാര്‍ഡ് മാറാന്‍ സാധിക്കവെ വിദേശത്തു വച്ച് ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങിയതാണ് അന്വേഷണസംഘത്തിന് സംശയത്തിനു കാരണമായത്.

ദിലീപുമായി അടുത്ത ബന്ധം

ദിലീപുമായി അടുത്ത ബന്ധം

ദിലീപുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് എംഎല്‍എ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ താരവുമായി ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നാണ് എംഎല്‍എ പറഞ്ഞത്. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണസംഘം രണ്ട് എംഎല്‍എമാരുടെ മൊഴിയെടുത്തത്

English summary
MLA demolished old sim card says police
Please Wait while comments are loading...