കൊച്ചി സംഭവം; പോലീസിന് ലഭിച്ച വീഡിയോയിൽ അവ്യക്തത; മെമ്മറി കാർഡ് കണ്ടെത്തിയതിന് സ്ഥിരീകരണമില്ല!!
കൊച്ചി: നടിയെ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച വീഡിയോയിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ട്. ദൃശ്യങ്ങൾ വെളിച്ചക്കുറവ് മൂലം അവ്യക്തമാണെന്നാണ് സൂചന. അതിനാല്‍ നടിയുടെ പരാതിയില്‍ പറയുന്ന ദൃശ്യങ്ങളാണോ എന്നത് ആധികാരികമായി തെളിയിക്കാന്‍ സാധിക്കുമോ എന്ന് പോലീസ് പരിശോധിക്കുകയാണ്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് ശാരീരികമായി അപമാനിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാൽ മെമ്മറികാര്‍ഡ് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നടിയെ അപമാനിക്കുന്നതിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്.

വീഡിയോയിൽ സ്ത്രീയുടെ കരച്ചിൽ കേൾക്കാം
അവ്യക്തമായ ദൃശ്യങ്ങളാണെങ്കിലും ഒരു സ്ത്രീയുടെ കരച്ചില്‍ വീഡിയോയിലുണ്ടെന്നാണ് സൂചന.

മെമ്മറികാർഡ് പുഴയിലെറിഞ്ഞു
നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലില്‍ സുനി ആദ്യം പറഞ്ഞിരുന്നത്.

കടയിൽ എത്തിച്ചത് കൂട്ടുപ്രതി വഴി
കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്ന് പിന്നീട് പറഞ്ഞു.

എല്ലായിടത്തും പരിശോധന
പൾസർ സുനി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മെമ്മറികാർഡ് ലഭിച്ചെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

ഗൂഢാലോചനയുണ്ട്
നടി ആക്രമിക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്.

ദിലീപിന്റെ മാനേജരുമായി ബന്ധം?
അതേസമയം ഗൂഢാലോചനക്കാലത്ത് പള്‍സര്‍ സുനി വിളിച്ചിരുന്ന നാലു നമ്പറുകള്‍ പൊലീസ് കണ്ടെത്തി. പള്‍സര്‍ സുനി വിളിച്ചതിന് തൊട്ടു പിന്നാലെ ഈ നമ്പറുകളിൽ നിന്ന് ദിലീപിന്റെ മനേജരായ അപ്പുണ്ണിയെ നിരന്തരം വിളിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

ഫോൺ വിളി ആക്രമിക്കപ്പെടുന്നതിന് മുമ്പ്
നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയാണ് ഫോണ്‍ കോളുകളെല്ലാം നടന്നിട്ടുള്ളത്.












Click it and Unblock the Notifications