Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളായ ഭാവന കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത് സിനിമാ ആരാധകരെ മാത്രമല്ല, മലയാളികളെ ആകമാനം ഞെട്ടിച്ച സംഭവമാണ്. തട്ടിക്കൊണ്ടുപോകാനും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോയും ചിത്രങ്ങളും പകര്‍ത്താനും ശ്രമിച്ചു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് അന്ന് സത്യത്തില്‍ സംഭവിച്ചത്?

നടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന്

നടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന്

ഓടുന്ന കാറില്‍ നടി ബലാത്സംഗം ചെയ്യപ്പെട്ടു - ഫെബ്രുവരി പതിനെട്ടാം തീയതി പുറത്തിറങ്ങിയ ഡെക്കാന്‍ ക്രോണിക്കിളിലെ റിപ്പോര്‍ട്ടാണ്. നടിയുടെ പേര് പറയാതെയാണ് വാര്‍ത്ത. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു എന്നും റിപ്പോര്‍ട്ട് പറയുന്നു. നടി ഭാവന ആക്രമിക്കപ്പെട്ട കൊച്ചിയില്‍ നിന്നും അച്ചടിച്ച് പുറത്തിറങ്ങുന്ന പത്രമാണ് ഡെക്കാണ്‍ ക്രോണിക്കിള്‍.

ബലാത്സംഗമെന്ന് ടൈംസും

ബലാത്സംഗമെന്ന് ടൈംസും

സഞ്ചരിക്കുന്ന വാഹനത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത നല്‍കിയത്. ടൈംസിന്റെ കേരള എഡിഷനിലെ ഒന്നാം പേജിലായിരുന്നു ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മലയാളി നടിയെ ഓഡി കാറില്‍ മുന്‍ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.

കൈരളി ചാനലിന് പറ്റിയത്

കൈരളി ചാനലിന് പറ്റിയത്

ആക്രമണത്തിന് ഇരയായ നടിയെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് കൈരളി പീപ്പിള്‍ ചാനലാണ്. സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കൈരളി പീപ്പിളിനെതിരെ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയിലും ചാനലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഒരു ജനതയുടെ ആത്മാവിഷ്‌കാരമല്ല കാമാവിഷ്‌കാരമാണ് ചാനല്‍ എന്നാണ് ആളുകള്‍ കൈരളി പീപ്പിളിനെ വിളിച്ചത്.

ആ വാര്‍ത്ത തന്നെയോ ഈ വാര്‍ത്ത

ആ വാര്‍ത്ത തന്നെയോ ഈ വാര്‍ത്ത

ഭാവന കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നതായി പരാതിയില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും വാര്‍ത്തകള്‍ കണ്ടാല്‍ നേരെ തിരിച്ചാണ് തോന്നുക. നടിയുടെ പേര് പറഞ്ഞില്ല എങ്കിലും ഈ വാര്‍ത്തകള്‍ കാണുന്നവര്‍ ഭാവനയുടെ സംഭവവുമായി തന്നെ ഇത് ചേര്‍ത്ത് വെക്കും എന്ന കാര്യം ഉറപ്പാണ്. എങ്കില്‍ കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന ആ പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത എങ്ങനെ കിട്ടി.

റിമാ കല്ലിങ്ങലിന്റെ പ്രതികരണം

റിമാ കല്ലിങ്ങലിന്റെ പ്രതികരണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൈരളി പീപ്പിള്‍ ചാനലിനെതിരെ മാത്രമല്ല ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെയും നടി റിമാ കല്ലിങ്ങല്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. നടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ഇന്ത്യയോട് കൂട്ടബലാത്സംഗം എന്നായിരുന്നേല്‍ കുറച്ചുകൂടി നന്നായിരുന്നേനെ എന്നാണ് റിമ പ്രതികരിച്ചത്.

എന്താണ് അവിടെ സംഭവിച്ചത്

എന്താണ് അവിടെ സംഭവിച്ചത്

അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.

പീഡിപ്പിക്കാന്‍ ശ്രമിച്ചില്ല

പീഡിപ്പിക്കാന്‍ ശ്രമിച്ചില്ല

നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചില്ല എന്നാണ് അറിയുന്നത്. ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നത്രെ ശ്രമം. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റുകയും അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

രണ്ട് മണിക്കൂറോളം പല വഴികളിലൂടെ കാര്‍ ഓടി. കാറില്‍ വച്ച് തന്നെ ഇവര്‍ ഉപദ്രവിക്കുകയും വസ്ത്രം നീക്കി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്. കാക്കനാട് പടമുകളില്‍ കാര്‍ നിര്‍ത്തി ഇവര്‍ പോയതോടെ നടി നടനും സംവിധായകനുമായ ലാലിനെ സഹായത്തിന് വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.

ഗൂഡാലോചന നടന്നു

ഗൂഡാലോചന നടന്നു

കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി സംശയം ഉയരുന്നുണ്ട്. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

കൈരളിക്ക് പറ്റിയത്

കൈരളിക്ക് പറ്റിയത്

നടിയും ഡ്രൈവര്‍ സുനിലും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹത ആരോപിച്ചതിനാണ് കൈരളി പീപ്പിളിനെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പഞ്ഞിക്കിട്ടത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കാര്യം കൈരളിയുടെ ബ്രേക്കിങ് ന്യൂസായി വന്നത് എന്ന് ആളുകള്‍ക്ക് മനസിലായില്ല. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേല്‍പിച്ചു എന്ന് കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തത് നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരമാണോ എന്നതും സംശയകരമായി.

പീഡനത്തിന്റെ വീഡിയോ പകര്‍ത്തി

പീഡനത്തിന്റെ വീഡിയോ പകര്‍ത്തി

പീഡനത്തിന്റെ വീഡിയോ പകര്‍ത്തി എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്ത കൈരളി ടി വി നടിക്ക് സംഭവിച്ചത് പീഡനം തന്നെ എന്ന മട്ടായിരുന്നു. പീഡിപ്പിക്കപ്പെട്ടതായി നടി പറഞ്ഞിട്ടില്ല. പോലീസും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ കൈരളിക്കാര്‍ക്ക് മാത്രം അത് പീഡനമായി എന്ന ചോദ്യമാണ് ഉയര്‍ന്നത്. എന്നാല്‍ കൈരളി മാത്രമല്ല കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രങ്ങളും ഇതേ ലൈനിലായിരുന്നു എന്നതാണ് വാസ്തവം.

 കൈരളിക്കെതിരെ റിമ കല്ലിങ്ങല്‍

കൈരളിക്കെതിരെ റിമ കല്ലിങ്ങല്‍

കൈരളി ടിവിയിലെ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നടി റിമ കല്ലിങ്ങല്‍ നടത്തിയത്. ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ പോയി രാജിവക്കാനാണ് ജോണ്‍ ബ്രിട്ടാസിനോട് റിമ പറഞ്ഞത്. കൈരളി ടിവിയെ ഇടതുപക്ഷക്കാര്‍ പോലും അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ആദ്യമായിട്ടല്ല ഈ ഓപ്പറേഷന്‍

ആദ്യമായിട്ടല്ല ഈ ഓപ്പറേഷന്‍

പള്‍സര്‍ സുനി ഇതാദ്യമായിട്ടല്ല മലയാളത്തിലെ നടിമാരെ ഇതേ രീതിയില്‍ കുടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്ത ശേഷം അതുപയോഗിച്ച് ഇയാള്‍ മുമ്പ് രണ്ട് തവണ നടിമാരെ ബ്ലാക്മെയില്‍ ചെയ്തതായി ഡ്രൈവര്‍ മാര്‍ട്ടിന്‍ പറഞ്ഞു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നടിമാരില്‍ നിന്നു സുനി 30 ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ടത്രെ.

 ഓപ്പറേഷന്‍ നടന്നത് ഇങ്ങനെ

ഓപ്പറേഷന്‍ നടന്നത് ഇങ്ങനെ

സംഭവം നടന്ന അന്ന ്‌നടിക്കൊപ്പം കാറില്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് അക്രമി സംഘത്തെ അറിയിക്കാന്‍ ഡ്രൈവര്‍ മാര്‍ട്ടിന് ചില കോഡുകള്‍ നല്‍കിയിരുന്നു. നടിക്കൊപ്പം കാറില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വൈ എന്നും ഇല്ലെങ്കില്‍ എക്സ് എന്നും സന്ദേശമയക്കാനായിരുന്നു നിര്‍ദേശം. ആരുമില്ല എന്ന് സന്ദേശം കിട്ടിയതിന് പിന്നാലെയാണ് വാഹനം തടഞ്ഞുനിര്‍ത്തി സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിക്കാന്‍ ഇവര്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്രെ.

പിതൃശൂന്യ റിപ്പോര്‍ട്ടുകള്‍

പിതൃശൂന്യ റിപ്പോര്‍ട്ടുകള്‍

ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്ന അടിസ്ഥാന കാര്യം പോലും ഈ സംഭവത്തില്‍ നടന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, നടിയുടെ സഹപ്രവര്‍ത്തകരും ഇക്കാര്യം ശ്രദ്ധിച്ചില്ല. സോഷ്യല്‍ മീഡിയയിലും പുറത്തും നടന്ന പ്രതിഷേധങ്ങളില്‍ പലരും ഭാവന എന്ന പേര് എടുത്തുപറഞ്ഞു.

 പൃഥ്വിരാജ് മുതല്‍ മമ്മൂട്ടി വരെ

പൃഥ്വിരാജ് മുതല്‍ മമ്മൂട്ടി വരെ

സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ പ്രതികരിച്ച പൃഥ്വിരാജ് മുതല്‍ പുറത്തെ കൂട്ടായ്മയില്‍ സംസാരിച്ച മമ്മൂട്ടി വരെയുള്ളവര്‍ ഭാവനയുടെ പേര് പറഞ്ഞു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് രഹസ്യമാക്കി വെക്കാന്‍ ആരും തുനിഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ പലരും ഭാവനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+