Get Updates
Get notified of breaking news, exclusive insights, and must-see stories!

Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!

സുനിയുടെ സഹ തടവുകാരന്‍റെ മൊഴി ഉടന്‍ രേഖപ്പെടുത്തും

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. മുഖ്യപ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ ഏഴു പേരെ ഉള്‍പ്പെടുത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഫെബ്രുവരി 17നാണ് നടിയെ സുനിയും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

മൊഴിയെടുത്തു ?

മൊഴിയെടുത്തു ?

സംഭവത്തില്‍ ഗൂഡാലോചനയില്ലെന്നും ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും നേരത്തേ പറഞ്ഞ പള്‍സര്‍ സുനി ഇപ്പോള്‍ അതു ഗൂഡാലോചന തന്നെയായിരുന്നുവെന്ന് സഹതടവുകാരോട് പറഞ്ഞതായാണ് സൂചന. ഇതേ തുടര്‍ന്ന് അന്വേഷണസംഘം ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുനി എല്ലാം പറഞ്ഞു

സുനി എല്ലാം പറഞ്ഞു

അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പിന്നില്‍ കളിച്ചവരെക്കുറിച്ചുമെല്ലാം സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തടവുകാരില്‍ നിന്നും ഇതേക്കുറിച്ച് അറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ഒപ്പം കഴിഞ്ഞത്

ഒപ്പം കഴിഞ്ഞത്

തനിക്കൊപ്പം ജയില്‍ മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സനോടു അന്നു നടന്ന സംഭവങ്ങളെക്കുറിച്ചും ഗൂഡാലോചനയെക്കുറിച്ചൊക്കെയുമെല്ലാം സുനി വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം നല്‍കിയ ഹരജിയില്‍ ജിന്‍സന്റെ മൊഴിയെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു.

കത്ത് പുറത്തെത്തിച്ചു

കത്ത് പുറത്തെത്തിച്ചു

ജയിലില്‍ വച്ചു സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിന്‍സനായിരുന്നു. ഇതുമായി ബന്ധപ്പെട്ടു സുനിയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജിന്‍സനെ മജിസ്‌ട്രേറ്റിന്റെ മുമ്പിലെത്തിച്ച് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

മൊഴി നല്‍കേണ്ടത്

മൊഴി നല്‍കേണ്ടത്

ആലുവ മജിസ്‌ട്രേറ്റിനു മുമ്പിലാണ് ജിന്‍സന്‍ മൊഴി നല്‍കേണ്ടത്. ഈ മൊഴി മുദ്രവച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറുകയും ചെയ്യണം.

തട്ടിപ്പ് കേസ് പ്രതി

തട്ടിപ്പ് കേസ് പ്രതി

തട്ടിപ്പുകേസില്‍ പെട്ടാണ് ജിന്‍സന്‍ ജയിലിലായത്. ഇയാളെ റിമാന്‍ഡ് ചെയ്ത അതേ മുറിയില്‍ തന്നെയാണ് സുനിയെയും പാര്‍പ്പിച്ച്. ഇരുവരും തമ്മില്‍ പെട്ടെന്ന് കൂട്ടാവുകയും ചെയ്തു. ഇതിനിടെയാണ് സുനി നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ജിന്‍സനോട് പറഞ്ഞത്. നേരത്തേ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താത്ത പല കാര്യങ്ങളും സുനി ജിന്‍സനോട് പറഞ്ഞിട്ടുണ്ടെന്നണ് സൂചന.

തുടരന്വേഷണം ?

തുടരന്വേഷണം ?

നേരത്തേ സുനിയടക്കം ഏഴു പ്രതികളെ ഉള്‍പ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ വിളി നിരീക്ഷിച്ചു

ഫോണ്‍ വിളി നിരീക്ഷിച്ചു

കുറ്റപത്രം സമര്‍പ്പിച്ച ശേഷവും പോലീസ് പ്രതികളുടെ ഫോണ്‍ വിളികള്‍ നിരീക്ഷിച്ചിരുന്നു. മൂന്നു മാസമായി ഇവ നിരീക്ഷിച്ചതിനെ തുടര്‍ന്ന് പല നിര്‍ണായക വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചുകഴിഞ്ഞു.

 അനുവാദം തേടും

അനുവാദം തേടും

ജിന്‍സന്റെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്തിയ ശേഷമാവും തുടരന്വേഷഷണത്തിന് പോലീസ് അനുമതി തേടുക. എഡിജിപി ബി സന്ധ്യ നേരിട്ടാണ് ഇപ്പോള്‍ അന്വേഷത്തിനു നേതൃത്വം നല്‍കുന്നത്.

മെഗാസ്റ്റാറിന് പങ്ക് ?

മെഗാസ്റ്റാറിന് പങ്ക് ?

നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ മെഗാ സ്റ്റാറിനു പങ്കുണ്ടെന്ന് ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അയാളുടെ പേര് ഇന്ത്യാ ടുഡേ പുറത്തുവിട്ടിട്ടില്ല. സുനിക്കും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയത് മെഗാസ്റ്റാര്‍ ആണെന്നും ഇന്ത്യാ ടുഡേയില്‍ ചൂണ്ടിക്കാട്ടുന്നു.

സംവിധായകനും ?

സംവിധായകനും ?

മെഗാസ്റ്റാറിനൊപ്പം ഒരു സംവിധായകനും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് ഇന്ത്യാ ടുഡേ പറയുന്നത്. നടിയുടെ യാത്രയെക്കുറിച്ച് അന്നു വിവരങ്ങള്‍ നല്‍കിയത് ഈ സംവിധായകനാണത്രേ.ജിന്‍സനോട് സുനി ഇതേക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

നടിയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്നു കരുതപ്പെടുന്ന മെഗാസ്റ്റാറിനെയും സംവിധായകനെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊഴിക്കു ശേഷം ചോദ്യം ചെയ്യും

മൊഴിക്കു ശേഷം ചോദ്യം ചെയ്യും

ജിന്‍സന്റെ മൊഴി മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയ ശേഷമാവും മെഗാ സ്റ്റാറിന്റെയും സംവിധായകന്റെയും മൊഴിയെടുക്കുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

മറ്റു പ്രതികള്‍

മറ്റു പ്രതികള്‍

സുനിയെക്കൂടാതെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റു പ്രതികളായ പ്രദീപ്, മാര്‍ട്ടിന്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന് നേരത്തേ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ജിന്‍സന്റെ മൊഴി ലഭിക്കുന്നതോടെ ഗൂഡാലോചന സംബന്ധിച്ച് പ്രധാന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

മഞ്ജുവാര്യര്‍ ഇടപ്പെട്ടു

മഞ്ജുവാര്യര്‍ ഇടപ്പെട്ടു

നടി ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം തന്നെ നടി മഞ്ജു വാര്യര്‍ രംഗത്തുവന്നിരുന്നു. സംഭവത്തിനു പിന്നിലെ ക്രിമിനല്‍ ്ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രിയെ കണ്ടു

സിനിമയിലെ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ അടുത്തിടെ സംഘടന രൂപീകരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് മഞ്ജുവുള്‍പ്പെടുന്ന സംഘം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു.

 നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

ഫെബ്രുവരി 17നു രാത്രിയാണ് നടിയെ സുനിയും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സുനി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സുനി ഗൂഡാലോചനയ്ക്കു പിന്നിലുള്ളവര്‍ക്ക് കൈമാറിയതായും സൂചന ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+