Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുന്നു? വാർത്തകൾ അടിസ്ഥാന രഹിതം, സത്യാവസ്ഥ ഇങ്ങനെയാണ്....

കൊച്ചി: നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ദിലീപ് തൽക്കാലം അഭിനയെ നിർത്തുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. കേസിന്റെ വിചാരണ ഈ മാസം പതിനാലിന് നടക്കാനിരിക്കെയാണ് ഇത്തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇതിലൊന്നും സത്യമില്ലെന്നാണ് ദിലീപിന്റെ അടുത്ത വൃത്തങ്ങളെ അധികരിച്ച് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപ് ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്തിരിക്കുന്നത് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ്. രണ്ടാഴ്ച്ചയോളമായി ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ട്. ഇനി കുറച്ചു സീനുകൾ കൂടി മാത്രമേ ചെയ്യാനുള്ളൂ എന്ന് ദിലീപുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നതായി സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രൊഫർ ഡിങ്കൻ ഷൂട്ടിങ് തുടങ്ങും

പ്രൊഫർ ഡിങ്കൻ ഷൂട്ടിങ് തുടങ്ങും

കമ്മാര സംഭവത്തിന് ശേഷം രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് അഭിനയിക്കുന്നത്. മാര്‍ച്ച് രണ്ടാം ആഴ്ച്ചയില്‍ തന്നെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രൊഫസര്‍ ഡിങ്കന്റെ നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടയാള്‍ സൗത്ത്‌ലൈവിനോട് പറഞ്ഞത്. ‘കൃത്യമായൊരു തിയതി മനസ്സിലുണ്ട്. പക്ഷെ, അത് പറഞ്ഞാല്‍ പിന്നെ ആ ഡെയ്റ്റില്‍ ഷൂട്ടിംഗ് തുടങ്ങിയില്ലെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വരും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഡെയ്റ്റ് പുറത്തുപറയാത്തതെന്നും അദ്ദേഹം പറയുന്നുവെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

സൂപ്പർ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകൻ

സൂപ്പർ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകൻ

അതേസമയം സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ ദിലീപിന്റെ വീട്ടിലെത്തി കഴിഞ്ഞ ദിവസം കഥ പറയുകയും സിനിമ ചെയ്യാമെന്ന് ദിലീപ് സമ്മതിച്ചായും, ഫൈനൽ സ്ക്രിപ്റ്റ് വായിച്ചതിനുശേഷം ഡേറ്റ് പറയാമെന്നേറ്റതായും സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരെ വിഢികളാക്കുന്നു

വായനക്കാരെ വിഢികളാക്കുന്നു

അഭിനയം നിര്‍ത്തിയെന്ന വാര്‍ത്ത എഴുതി ചില മാധ്യമങ്ങള്‍ വായനക്കാരെ പറ്റിക്കുന്നതെന്ന് ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സംവിധായകന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. ദിലീപ് ത്തോളം സിനിമകള്‍ക്കായുള്ള ഡിസ്‌ക്കഷന്‍ നടന്നുകൊണ്ടിരിക്കെയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിങ്കന്റെ ഷൂട്ടിങ്

ഡിങ്കന്റെ ഷൂട്ടിങ്

ഡിങ്കന്റെ ഷൂട്ടിങ് ദുബായിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതിയെ സമീപിക്കേണ്ടി വരും എന്ന കാരണത്തിലാണ് ദിലീപ് അഭിനയം തൽക്കാലം നിർത്തുന്നു എന്ന വാർത്തകൾ പ്രചരിച്ചത്. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിനാണ് തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+