Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിറോസ് കുന്നംപറമ്പിലിനെ മറക്കാന്‍ കഴിയില്ല: സഹായിച്ചത് ലക്ഷങ്ങള്‍, തുറന്ന് പറഞ്ഞ് മോളി കണ്ണമാലി

 mollyf

പ്രതിസന്ധി ഘട്ടത്തില്‍ സഹായവുമായി എത്തിയത് ഫിറോസ് കുന്നംപറമ്പിലാണെന്ന് നടി മോളി കണ്ണമാലി. ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ലെന്നും വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോളി കണ്ണമാലി വ്യക്തമാക്കുന്നു.

ആശുപത്രിയില്‍ പോയി കാശില്ലാത്തത് കാരണം അഡ്മിറ്റാവാതെ വീട്ടിലേക്ക് വന്നിരിക്കുകയായിരുന്നു. അങ്ങനെ ഒരു ദിവസം ശ്വാസം മുട്ടല്‍ അധികമായി. മരിച്ച് പോവുമെന്ന സ്ഥിതിയായി. പിന്നീട് ബോധം പോവുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്റെ ജീവന്‍ രക്ഷിക്കാന്‍ കൂടെ നിന്ന എല്ലാവരോടും എനിക്ക് നന്ദി പറയാനുണ്ട്. ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളവരില്‍ ഒരാള്‍ ജോയി കെ മാത്യു സർ ആണെന്നും മോളി കണ്ണമാലി പറയുന്നു.

എല്ലാത്തിലും കൂടുതല്‍ സഹായം നല്‍കിയ ഒരു വ്യക്തി ഫിറോസ് കുന്നം പറമ്പിലാണ്. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇപ്പോഴും ഞാന്‍ ആ മകന് വേണ്ടി പ്രാർത്ഥിക്കുകയാണ്. എന്റെ മകന് വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തന്നെ രണ്ടര ലക്ഷം രൂപ തന്നു. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോ ഇനി രക്ഷയില്ലെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാല്‍ എന്റെ ഇളയ മരുമകള്‍ക്ക് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അവർ അങ്ങനെ എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്റെ മരുമക്കളൊക്കെ നല്ല രീതിയില്‍ തന്നെയാണ് നോക്കുന്നതെന്നും താരം പറയുന്നു.

molly

ആശുപത്രിയില്‍ നിന്നും ബോധം വന്ന സമയത്ത് മാസ്കൊക്കെ വലിച്ചെറിഞ്ഞ് വെള്ളം കൊണ്ടുവാ എന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ലാലോ. പിന്നീടാണ് കാര്യമാണ് മനസ്സിലാകുന്നത്. അഞ്ച് ദിവസമാണ് വെന്റിലേറ്ററില്‍ കിടക്കുന്നത്. അതിന് ശേഷം ഐസിയുവിലും കിടുന്നു. ഒക്സിജന്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള ജീവിതം. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതിന്റെ ബുദ്ധിമുട്ടുകള്‍ ഇതുവരെ മാറിയിട്ടില്ല. തന്നെ സഹായിച്ച നല്ലവരായ ആളുകളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. കൂടുതല്‍ നന്ദി ഫിറോസിനോടാണ്. ഒരാളും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. പുള്ളി വന്ന് നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. ഈ വീട് ജപ്തി ചെയ്യാന്‍ പോവുകയാണെന്ന വിവരമൊന്നും എനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ ദിവസവും അമ്മയെ ഡോക്ടറെ കൊണ്ടുപോയി കാണിച്ചിരുന്നുവെന്നും മകന്‍ ജോളിയും വ്യക്തമാക്കുന്നു. കുഴപ്പമില്ല, ആരോഗ്യം പൂർണ്ണമായും ശരിയാവാന്‍ കുറച്ച് സമയം എടുക്കും എന്ന് പറഞ്ഞു. അന്ന് സാമ്പത്തികപരമായി ഒരുപാട് പ്രായസപ്പെട്ടു. അന്ന് സാധാരണക്കാരായ പ്രേക്ഷകരാണ് കൂടെ നിന്നത്. നേരത്തെ അമ്മക്ക് ഒരു അറ്റാക്ക് വന്നിരുന്നു. അന്ന് കുറച്ചം കടം മേടിച്ചായിരുന്നു ചികിത്സിച്ചത്. ആ പൈസ തിരികെ കൊടുക്കാന്‍ വേണ്ടിയാണ് വീട് പണയപ്പെടുത്തിയതെന്നും മകന്‍ കൂട്ടിച്ചേർക്കുന്നു.

ഞങ്ങള്‍ മക്കള്‍ രണ്ടുപേരും ആ തുക കൃത്യമായി അടച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കൊറോണയുടെ സമയത്ത് അടവ് തെറ്റി. അതിനിടയ്ക്കാണ് ആശുപത്രി കേസുകളും വരുന്നത്. അങ്ങനെ അടക്കാതിരുന്നതോടെ പലിശയും കൂട്ടുപലിശയുമൊക്കെയായി. അങ്ങനെയാണ് അദാലത്തുണ്ടെന്നും പറഞ്ഞ് വിളിക്കുന്നത്. അപ്പോഴാണ് ജപ്തിയുടെ കാര്യം പറയുന്നത്. അതായത് ഈ പതിമൂന്നാം തീയിതിക്കുള്ളില്‍ പകുതി പൈസയും ഇരുപതിനുള്ളില്‍ മുഴുവന്‍ തുകയും അടക്കണം. ഇതുകേട്ടപ്പോള്‍ അമ്മച്ചിയുടെ അവസ്ഥ വീണ്ടും മോശമായി.

ഈ സാഹചര്യത്തില്‍ അമ്മച്ചിയേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അവരോട് പരമാവധി അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയിട്ടില്ല. മുകളില്‍ നിന്നുള്ള ഓർഡറാണെന്നാണ് പറയുന്നത്. അങ്ങനെയാണ് ബാല സാറെ കാണാന്‍ പോവുന്നത്. പത്ത് രൂപയുടെ ചെക്കായിരുന്നു തന്നത് പുള്ളിയോട് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ ബാങ്ക് മാനേജരെ വിളിച്ച് ബാല സർ വിളിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ആരും വിളിച്ചില്ലെന്നും നിയമപരമായി മുന്നോട്ട് പോവുകയാണെന്നുമാണ് പറയുന്നതെന്നും മകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+