മുത്തുമണി ഇനി ഡോ. മുത്തുമണി; അഭിമാനനേട്ടം സ്വന്തമാക്കി താരം
സിനിമാ താരം മുത്തുമണിക്ക് ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച പഠനമാണ് മുത്തുമണിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. 'ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് വിനോദ യാത്ര, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ലൂക്കാ ചുപ്പി, ഇന്നത്തെ ചിന്താവിഷയം, അന്നയും റസൂലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എറണാകുളത്താണ് മുത്തുമണി താമസിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ പിആര്‍ അരുണ്‍ ജീവിത പങ്കാളിയാണ്.












Click it and Unblock the Notifications