''സച്ചിൻ മുംബൈ ഫ്ളാറ്റിലെ അയൽക്കാരൻ, അതാണ് പരിചയം'', വിവാദത്തിൽ പ്രതികരിച്ച് നവ്യ നായർ
കൊച്ചി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി അടുപ്പമുണ്ടെന്ന വാർത്തകളിൽ പ്രതികരിച്ച് നടി നവ്യ നായർ. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്ന് നവ്യ വ്യക്തമാക്കി.
''സച്ചിന്‍ സാവന്തിനെ പരിചയമുണ്ട് എന്നല്ലാതെ തനിക്കതില്‍ വേറൊന്നും പ്രത്യേകിച്ച് പറയാനില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായൊക്കെ വരുമ്പോള്‍ സഹായിച്ചിട്ടുണ്ട്. അത് എല്ലാവരേയും സഹായിക്കും''. അതല്ലാതെ വ്യക്തിപരമായി അറിയില്ലെന്നും നവ്യ നായര്‍ ന്യൂസ് 18നോട് പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സച്ചിന്‍ സാവന്തില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നവ്യ നായരില്‍ നിന്നും ഇഡി കഴിഞ്ഞ ദിവസം വിവരങ്ങള്‍ തേടിയത്. ടെലിഫോണ്‍ വഴിയാണ് നവ്യയുടെ മൊഴിയെടുത്തത്. നവ്യ നായര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അടക്കം സമ്മാനമായി നല്‍കിയെന്ന് സച്ചിന്‍ സാവന്തിന്റെ മൊഴിയിലുണ്ട് എന്നാണ് വിവരം.
സച്ചിന്‍ സാവന്തുമായി അടുത്ത ബന്ധം ഇല്ലെന്നും മുംബൈയിലെ ഫ്‌ളാറ്റില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമേ ഉളളൂ എന്നുമാണ് നവ്യ നായര്‍ വിശദീകരിക്കുന്നത്. മക്കള്‍ തമ്മില്‍ പരിചയമുണ്ട്. മകന്റെ പിറന്നാളിന് വിളിച്ചിരുന്നു. അതിന് വന്നപ്പോഴാണ് സമ്മാനം നല്‍കിയത്. അത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നും അയാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയില്ലെന്നുമാണ് നവ്യ പറയുന്നത്.
നാട്ടില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായുളള സഹായം ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും നവ്യ നായര്‍ പറയുന്നു. നവ്യ നിലവില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ് എന്നാണ് വിവരം. നവ്യയുടെ കുടുംബവും വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. അയല്‍പക്കക്കാര്‍ എന്ന നിലയിലാണ് പരിചയമെന്നും മകന്റെ പിറന്നാളിനുളള സമ്മാനമല്ലാതെ മറ്റൊന്നും സച്ചിന്‍ സാവന്തില്‍ നിന്ന് നവ്യ സ്വീകരിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.












Click it and Unblock the Notifications