എയര്‍പോര്‍ട്ടില്‍ മുല്ലപ്പൂവുമായി എത്തിയ നവ്യയ്ക്ക് കിട്ടിയ വമ്പന്‍ പണി; ഒടുവില്‍ പുറത്തിറങ്ങാനായത് ഇങ്ങനെ
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്നും വീട്ടിലെ കുട്ടിയാണ് നവ്യ നായര്‍. സിനിമ മേഖലയില്‍ ഇപ്പോള്‍ പഴയതു പോലെ സജീവമല്ലെങ്കിലും നൃത്തരംഗത്താണ് നവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്ത സ്കൂള്‍ നടത്തുന്ന നവ്യ കേരളത്തിലും പുറത്തും വിദേശത്തും ഒക്കെ നിരവധി നൃത്ത പരിപാടികള്‍ നടത്താറുണ്ട്.
ഇപ്പോഴിതാ, തിരുവോണ ദിവസം സംഭവിച്ച ഒരു അക്കിടിയെക്കുറിച്ചാണ് നവ്യ നായര്‍ വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആയിരുന്നു സംഭവം ഉണ്ടായത്. മെല്‍ബണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വന്‍ തുക പിഴയാണ് നവ്യയ്ക്കു മേല്‍ ചുമത്തിയത്. മുല്ലപ്പൂ കൈവശം വെച്ചതിനായിരുന്നു ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴ ചുമത്തിയത്.

ഈ തുക അടച്ചതിന് ശേഷമാണ് നവ്യയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചത്. ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലെ മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് നവ്യ ഇന്ത്യയില്‍ നിന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ആകാശത്ത് വിമാനത്തില്‍ ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നവ്യ പങ്കുവെച്ചിരുന്നു. സെറ്റ് സാരിയാണ് നവ്യ ധരിച്ചിരുന്നത്. വിദേശത്ത് ഷോ ഉള്ളതിനാല്‍ മെല്‍ബണിലേക്കുള്ള യാത്രയിലായിരുന്നു നവ്യ.
നവ്യ നായരുടെ കൈവശം 15 സെന്റീമീറ്റര്‍ നീളമുള്ള മുല്ലപ്പൂവും ഉണ്ടായിരുന്നത്. ഇതാണ് വമ്പന്‍ പണി കൊടുത്തത്. മുല്ലപ്പൂ കൈവശം വെച്ചതിനാണ് മെല്‍ബണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നവ്യയെ തടഞ്ഞുവെച്ചത്. പിന്നീട് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഫൈന്‍ അടച്ചതിനു ശേഷമാണ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് വരാന്‍ കഴിഞ്ഞത്. അവിടെ നടന്ന പരിപാടിക്കിടെ നവ്യ തന്നെയാണ് ഈ വിവരം സദസുമായി പങ്കുവെച്ചത്. വിദേശത്തു നിന്ന് ലഗേജ് കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇവിടെ സസ്യങ്ങളും വിത്തുകളും സസ്യ ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications