Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവസരം വേണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണം'; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര, ഞെട്ടലോടെ ആരാധകർ

പല താരങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്കും അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നടി നയൻതാര

Actress Nayanthara

കൊച്ചി: സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്.അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഭാഷാഭേദമന്യേ സിനിമാ ലോകത്ത് ഉണ്ടായിട്ടുണ്ട്. പല താരങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്കും അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നടി നയൻതാര. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് നയൻതാര

സിനിമാ ജീവിതത്തിന്റെ തുടക്ക കാലത്താണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതെന്നാണ് നയൻതാര വെളിപ്പെടുത്തിയത്.ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാൽ താൻ ആ ആവശ്യം തള്ളാനുള്ള ആർജ്ജവം കാണിച്ചുവെന്ന് നടി പറഞ്ഞു.

കഴിവ് കൊണ്ടുള്ള വേഷം മതിയെന്ന്

തന്റെ കഴിവ് കൊണ്ട് ലഭിക്കുന്ന വേഷങ്ങൾ മതിയെന്ന് താൻ അവർക്ക് മറുപടി നൽകിയെന്ന് നയൻതാര പറഞ്ഞു. അതേസമയം നയൻതാരയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടലാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല 'മീടൂ'വിനെ കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വെളിപ്പെടുത്തൽ തുടക്കം കുറിച്ചേക്കും. നയൻതാരയെ പോലൊരു താരത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ സിനിമയിൽ തുടക്കക്കാർ നേരിടുന്ന അവസ്ഥ എന്താകുമെന്നാണ് നടിയുടെ വെളിപ്പെടുത്തലുകളോട് പലരും പ്രതികരിക്കുന്നത്.

ഇരട്ടക്കുട്ടികളുടെ അമ്മ

മനസിനക്കരെ എന്ന സത്യനന്ദിക്കാട് ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നയൻതാര വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമാ ലോകം കീഴടിക്കയത്. ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് അവർ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. മക്കൾ പിറന്നതിന് പിന്നാലെ സിനിമയിൽ നിന്നും വിട്ട് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. അടുത്തിടെയാണ് വാടക ഗർഭപാത്രത്തിലൂടെ നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും ഇരട്ട കുട്ടികൾ പിറന്നത്.

അനുഷ്ക ഷെട്ടിയും


അതേസമയം മുൻപ് നടി അനുഷ്ക ഷെട്ടിയും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നായിരുന്നുവെന്നും എന്നാൽ താൻ ശക്തമായ തീരുമാനം എടുത്തതിനാൽ ഇത്തരം സംഭവങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു അനുഷ്ക ഷെട്ടി പറഞ്ഞത്. സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ എളുപ്പവഴികള്‍ വേണോ അല്ലെങ്കില്‍ ബുദ്ധിമുട്ടണോ എന്ന് നടിമാരാണ് തീരുമാനിക്കേണ്ടത് നടിമാർ ആണെന്നും അനുഷ്ക വ്യക്തമാക്കിയിരുന്നു.

നടി പാർവ്വതി തിരുവോത്ത്

മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നടിമാർ തുറന്ന് പറഞ്ഞിട്ടുണ്ട്. നടി പാര്‍വ്വതിയാണ് മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യത്തെ വെടി പൊട്ടിച്ചത്.കാസ്റ്റിംഗ് കൗച്ചിന്റെ കാര്യത്തില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസം ഇല്ല. ഒരു അവകാശം പോലെ അവര്‍ അക്കാര്യം ആവശ്യപ്പെടും. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് അവര്‍ കിടക്ക പങ്കിടാന്‍ ശ്രമിക്കുന്നതെന്നും പാര്‍വ്വതി പറയുകയുണ്ടായി.ഇതോടെ പലരും തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+