Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കില്‍ പോകാന്‍ ഫഹദുമായി ഡിസ്‌കസ് ചെയ്‌തോയെന്ന് ചോദ്യം,വിലക്ക്, തര്‍ക്കം;ഒടുവില്‍ കൂളായി പരിഹരിച്ച് നസ്രിയ

കൊച്ചി: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രെസ് മീറ്റില്‍ നടി നസ്രിയയോട് വ്യക്തിപരമായ ചോദ്യം ചോദിക്കുന്നതിനെ വിലക്കി അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം നടന്ന പ്രെസ് മീറ്റിനിടെയായിരുന്നു സംഭവം. എന്നാല്‍ ഇതിന് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ നസ്രിയ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കൊച്ചിയില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഫഹദ് ഫാസിലുമായി ചര്‍ച്ച നടത്താറുണ്ടോ എന്ന ചോദ്യമാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സംഭവം നടന്നത് ഇങ്ങനെ...

മാധ്യമപ്രവര്‍ത്തകന്‍: സിനിമ സെലക്ട് ചെയ്യുമ്പോള്‍ ഫഹദുമായി സംസാരിച്ചതിന് ശേഷമാണോ, ഫഹദിന്റെ ഡിസിഷനുണ്ടായിരുന്നോ തെലുങ്കിലേക്ക് പോകാന്‍?

നസ്രിയ: ഇല്ല. ഞങ്ങള്‍ പരസ്പരം അങ്ങനെ ഒന്നും ചെയ്യാറില്ല. പക്ഷെ ഒരുമിച്ച് ജീവിക്കുന്നു എന്നതിനാല്‍ തന്നെ സിനിമ സംബന്ധിച്ച ചര്‍ച്ചകളൊക്കെ നടക്കാറുണ്ട്. എല്ലാവരേയും പോലെ ഞങ്ങളുടെ ജോലിയെ കുറിച്ച് സംസാരിക്കാറുണ്ട്. സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങള്‍ക്ക് അത് സംസാരിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്. കാരണം രണ്ട് പേരും ആക്ടേഴ്‌സാണ്. ഞങ്ങള്‍ക്ക് സിനിമയെ കുറിച്ച് അറിയാം. നിര്‍ദേശങ്ങള്‍ പരസ്പരം കൈമാറും.

1

പക്ഷെ അവസാനം നമ്മള്‍ ഒരു പടം സെലക്ട് ചെയ്യുമ്പോള്‍ നമ്മുടെ ഡിസിഷനാണ്. ഈ പറഞ്ഞ അഭിപ്രായങ്ങള്‍ ഒക്കെ മനസിലുണ്ടാകും. പക്ഷെ ഡിസിഷന്‍ എന്ന് പറയുന്നത് ഫഹദ് ഫഹദിന്റേതായ ഡിസിഷനും ഞാന്‍ എന്റേതായി ഇഷ്ടപ്പെട്ടതുമാണ് സെലക്ട് ചെയ്യുന്നത്.

അണിയറപ്രവര്‍ത്തകന്‍: എന്റെ വിനീതമായ അഭ്യര്‍ത്ഥന സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കണം എന്നും വ്യക്തിപരമായ ചോദ്യങ്ങള്‍ വേണ്ട എന്നുമാണ്.

2

മാധ്യമപ്രവര്‍ത്തകന്‍: പ്രെസ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍ ഉറപ്പായിട്ടും പല ചോദ്യങ്ങളും വരുമല്ലോ?

അണിയറപ്രവര്‍ത്തകന്‍: സാറേ ഇത് പടത്തിന്റെ പ്രെസ് മീറ്റ് ആണ്. പേഴ്‌സണല്‍ പ്രെസ് മീറ്റ് അല്ല. സിനിമയുമായി ബന്ധപ്പെട്ട എന്ത് ചോദ്യം ചോദിക്കുന്നതിനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍: എന്നാല്‍ സിനിമയെ കുറിച്ച് നിങ്ങള്‍ പറയൂ. അത് ഞങ്ങള്‍ കേള്‍ക്കാം. അതല്ലേ നല്ലത്.

3

നസ്രിയ: വിട്ടുകളയാം എന്തിനാ നമുക്ക് ഇങ്ങനെ ഒരു വൈബ് ക്രിയേറ്റ് ചെയ്യുന്നത്. എനിക്ക് കുഴപ്പമില്ല. ചേട്ടാ എനിക്ക് കുഴപ്പമില്ല. ഞാന്‍ മറുപടി പറഞ്ഞല്ലോ. ഇറ്റ്‌സ് ഓകെ. ചേട്ടന്‍ ചോദിച്ചു, ഞാന്‍ മറുപടി പറഞ്ഞു, അത്രേയുള്ളൂ. കഴിഞ്ഞു. അത് വിടൂ, എന്നായിരുന്നു നസ്രിയ പറഞ്ഞത്. ഇതോടെ സംഭവം അവസാനിക്കുകയും ചെയ്തു. നാനിയും തന്‍വി ശ്രീറാമും പ്രസ് മീറ്റിന് പങ്കെടുത്തിരുന്നു.

4

അതേസമയം മലയാള സിനിമ ചെയ്യണമെന്ന് തന്നെയാണ് വലിയ ആഗ്രഹമെന്നും ഇവിടമാണ് തന്റെ വീടെന്നും നസ്രിയ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും നല്ല കഥകള്‍ കിട്ടിയാല്‍ ചെയ്യുമെന്നും താരം പറഞ്ഞു. അതിനായി കാത്തിരിക്കുകയാണ് എന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസിലിനൊപ്പം 2020 ല്‍ അഭിനയിച്ച ട്രാന്‍സ് ആണ് നസ്രിയയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

5

നസ്രിയ നസിം ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന 'അണ്ടേ സുന്ദരാനികി' എന്ന സിനിമയുടെ പ്രൊമോഷനിടെയായിരുന്നു സംഭവം. ഒരിടവേളയ്ക്കുശേഷം നസ്രിയ നായികയാവുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. നാനിയാണ് ചിത്രത്തിലെ നായകന്‍. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രമെത്തുന്നത്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ നസീം അവതരിപ്പിക്കുന്നത്. ജൂണ്‍ 10നാണ് റിലീസ്.

6

വിവേക് അത്രേയ ആണ് 'അണ്ടേ സുന്ദരാനികി' സിനിമ സംവിധാനം ചെയ്യുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് നിര്‍മാണം.

പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+