Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രാത്രിക്ക് എത്രവേണം! അശ്ലീല ചോദ്യത്തിന് ചുട്ട മറുപടി നല്‍കി നടി നീലിമ, കണ്ടം വഴി ഓടിച്ചു

കൊച്ചി: സിനിമാ-സീരിയല്‍ രംഗത്ത് സജീവമായ താരങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമാണ്. അവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍, വിവാദങ്ങള്‍ എന്നിവ ശ്രദ്ധിക്കാത്തവര്‍ കുറവായിരിക്കും. അതേസമയം, അശ്ലീലതകള്‍ നിറഞ്ഞ ചോദ്യങ്ങളും ഇവര്‍ നേരിടുക പതിവാണ്. പലരും കാര്യമാക്കാറില്ല. എന്നാല്‍ ചില താരങ്ങള്‍ തക്കതായ മറുപടി നല്‍കും. നിയമപരമായി നീങ്ങുന്ന താരങ്ങളുമുണ്ട്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും തങ്ങളെ അധിക്ഷേപിച്ച വ്യക്തിയെ തിരുവവന്തപുരത്ത് താമസസ്ഥലത്ത് ചെന്ന് കൈകാര്യം ചെയ്ത സംഭവം. നടി നീലിമയോട് അശ്ലീലമായ ചോദ്യമുന്നയിച്ചതും അവര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്....

 പ്രശസ്ത സീരിയല്‍ താരം

പ്രശസ്ത സീരിയല്‍ താരം

പ്രശസ്ത സീരിയല്‍ താരമാണ് നീലിമ റാണി. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും കാണുന്നവര്‍ ഒരിക്കലും മറക്കില്ല നീലിമയെ. അത് മാത്രമല്ല, കോലങ്ങള്‍, വാണി റാണി തുടങ്ങി വിവിധ സീരിയലുകളില്‍ വേഷമിട്ട നീലിമ ഇപ്പോള്‍ സീ തമിഴ് ചാനലിലെ എന്‍ട്രെന്‍ട്രും പുണ്ണഗയ് എന്ന സീരിയലിലൂടെ നിര്‍മാണ രംഗത്തേക്കും കടന്നു.

ഒട്ടേറെ സിനിമകള്‍

ഒട്ടേറെ സിനിമകള്‍

ഒട്ടേറെ സിനിമകളിലും നീലിമ വേഷമിട്ടിട്ടുണ്ട്. മൊഴി, നാന്‍ മഹാന്‍ അല്ല തുടങ്ങിയത് അവയില്‍ ചിലത് മാത്രം. വിശാലിന്റെ ചക്രയിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നീലിമ. അടുത്തിടെ അവര്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിയിരുന്നു.

മോശം ചോദ്യം

മോശം ചോദ്യം

ചോദ്യോത്തര വേളയ്ക്കിടെ ഒരു വ്യക്തി ഉന്നയിച്ച അശ്ലീല ചോദ്യത്തിന് നീലിമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു രാത്രിയ്ക്ക് എത്ര വേണം എന്നായിരുന്നു ചോദ്യം. ആത്മാഭിമാനമുള്ള ഏതൊരാളും പൊട്ടിത്തെറിക്കുന്ന ചോദ്യമാണിത്. എന്നാല്‍ പക്വതയോടെയും എന്നാല്‍ ചെകിട് അടപ്പിക്കുന്നതുമായ മറുപടിയാണ് നീലിമ നല്‍കിയത്.

ദയവ് ചെയ്ത് നിങ്ങള്‍...

ദയവ് ചെയ്ത് നിങ്ങള്‍...

ഞാന്‍ അല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന ബ്രദര്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്- ഇതായിരുന്നു നീലിമയുടെ മറുപടി. നീലിമയ്ക്ക് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തുവന്നിരിക്കുന്നത്. കുറച്ചുകൂടെ കടന്ന മറുപടിയാണ് കൊടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായം പങ്കുവച്ചവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+