"ഒരു രാത്രിയ്ക്കായി ദുബായിലേക്ക് കിട്ടുമോ? നടി നേഹ സക്സേനയോട് വാട്സാപ്പില്‍ യുവാവ്!
മീ ടു തുറന്നുപറച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്. പെണ്ണെന്ന് കേട്ടാല്‍ ദുരുദ്ദേശത്തോടെ മാത്രം സമീപിക്കുന്നവരുടെ വിവരങ്ങള്‍ ദിവസവുമെന്നോണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. പെണ്ണിന് നേരെ ഉയരുന്ന ലൈംഗികാതിക്രങ്ങള്‍ 'മീ ടു' വായി വിളിച്ചുപറയുമ്പോള്‍ അത്തരം തുറന്നുപറച്ചിലുകള്‍ വെറും ഫാഷനാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഒരുഭാഗത്ത് ഉണ്ട്. ഇതിനിടയില്‍ തന്നെ അശ്ലീല ഉദ്ദേശത്തോടെ സമീപിച്ച യുവാവിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നേഹ സക്സേന. വാട്സ് ആപ്പിലൂടെ ലഭിച്ച സന്ദേശത്തിനാണ് നടിയുടെ മറുപടി.

നടിമാരെ വിലയിരുത്തി
അഭിനയിക്കുന്ന രംഗങ്ങള്‍ വെച്ച് നടിമാരെ വിലയിരുത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി തന്നെ നല്‍കുമെന്നായിരുന്നു ഒരിക്കല്‍ നടിയായ സാദിക പറഞ്ഞത്. സമൂഹമാധ്യമത്തിലൂടെ തനിക്ക് നേരെ വന്ന അശ്ലീ കമന്റിന് മറുപടിയായിരുന്നു അവര്‍ അത് പറഞ്ഞത്.

തെറ്റിധരിക്കരുത്
തൊഴില്‍ അഭിനയമായത് കൊണ്ടും അവിടെ കഥാപാത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടും അവളുടെ സ്വഭാവവും അതുപോലെയാകുമെന്ന് കരുതി ദുരുദ്ദേശത്തോടെ മറുപടികള്‍ അയക്കുന്നവരെ വേണ്ടത് പോലെ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും നടി വ്യക്തമാക്കിയിരുന്നു.

ചുട്ടമറുപടി
സമാനമായി തന്നെ അശ്ലീല ഉദ്ദേശത്തോടെ സമീപിച്ച യുവാവിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നേഹ സക്സേന.നടിയെ ഒരു രാത്രിയില്‍ ദുബായിലേക്ക് കിട്ടാന്‍ സാധിക്കുമോയെന്നായിരുന്നു നേഹയ്ക്ക് യുവാവ് അയച്ച സന്ദേശം.

വാട്സ് ആപ്പിലൂടെ
നേഹയുടെ പിആര്‍ മാനേജര്‍ക്കാണ് യുവാവ് വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചത്. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം എന്നും അവര്‍ വ്യക്തമാക്കി.

കുടുംബത്തിലുള്ളവരും
സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം ഇയാളുടെ കുടുംബത്തില്‍ ഉള്ളവരും അറിയട്ടേയെന്ന് അവര്‍ പറഞ്ഞു. നേഹ സ്ക്രീന്‍ ഷോട്ട് പുറത്തുവിട്ടതോടെ തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തെന്ന മറുപടിയുമായി യുവാവ് എത്തിയത്ര.

ഹാക്ക് ചെയ്തു
എന്നാല്‍ ഇതിനും നേഹ മറുപടി നല്‍കിയിട്ടുണ്ട്. തന്റെ ഫോണ്‍ ഈആരോ ഹാക്ക് ചെയ്തെന്നാണ് യുവാവ് പറയുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ പിആര്‍ മാനേജരുടെ മെസേജ് വന്നപ്പോള്‍ എന്തിനാണ് അയാള്‍ ആ നമ്പര്‍ ബ്ലോക്ക് ചെയ്തത്.

വിവരങ്ങള്‍ പുറത്തുവിട്ടു
ഈ സംഭവത്തിന് ശേഷം അയാള്‍ എന്തുകൊണ്ട് തന്നെ വിളിക്കാനോ ഒന്ന് ക്ഷമാപണം നടത്താനോ അവര്‍ ശ്രമിച്ചില്ല. അതുകൊണ്ട് തന്നെയാണ് അയാളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

മാപ്പ് എഴുതി നല്‍കണം
അയാള്‍ മാപ്പ് എഴുതി നല്‍കണം. ഇത്തരം ആളുകള്‍ സമൂഹത്തിന് തന്നെ നാണക്കേടാണ്. നടി വ്യക്തമാക്കി. അതേസമയം നേഹയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.

സിനിമകള്‍
മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്ഡക്കുമ്പോള് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നടിയാണ് നേഹ സക്സേന. സഖാവിന്റെ പ്രിയ സഖി ഉൾപ്പെടയുള്ള ചിത്രങ്ങളിൽ നായികയായും അഭിനയിച്ചിട്ടുണ്ട്.
-
84ആം വയസ്സിൽ മുപ്പതുകാരെ വെല്ലുന്ന ആരോഗ്യം; ഈ ജാപ്പനീസ് എഞ്ചിനീയറുടെ നിത്യയൗവനത്തിന്റെ രഹസ്യം പുറത്ത് -
കാമുകിയെ തേടി ഫ്ലാറ്റിലെത്തി; വാതിൽ തുറന്നപ്പോൾ ഞെട്ടി, യുവാവ് ജനലിലൂടെ താഴേക്ക് ചാടി! -
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
റെസ്റ്റോറന്റുകളിലെ മേശപ്പുറത്തെ കുപ്പി വെള്ളം വലിയ ചതിയാണ്; അത് അറിയാതെ പോകരുത് -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..











Click it and Unblock the Notifications