Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശം;'ഓരോരുത്തര്‍ക്കും രാഷ്ട്രീയമുണ്ട് എനിക്കുമുണ്ട്';നിഖില വിമൽ

കൊച്ചി; പശു കശാപ്പുമായി ബന്ധപ്പെട്ട് നടി നിഖില വിമൽ നേരത്തേ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന നടിയുടെ പരാമർശമായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

ഒരു ഓൺലൈൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പരാമർശം. ഇപ്പോഴിതാ അന്നത്തെ വിവാദത്തെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് താരം. ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

1


ജോ ആന്‍ഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില പശുവിനെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല എന്നായിരുന്നു നിഖില പറഞ്ഞത്.

2


പശുവിനെ മാത്രം കൊല്ലരുതെന്ന് പറഞ്ഞാൽ കോഴിയെയും മീനിനേയും കഴിക്കുന്നത് എങ്ങനെ ശരിയാവും.മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്.താൻ എന്തും കഴിക്കുമെന്നും താരം പറഞ്ഞിരുന്നു.ഇതിനെതിരെയായിരുന്നു നടിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്.

3


നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ ആ വിഷയത്തിൽ തനിക്ക് കൂടുതലായൊന്നും പ്രതികരിക്കാനില്ലാത്തതിനാലാണ് മറുപടി നൽകാതിരുന്നതെന്ന് ഗൃഹലക്ഷ്മി അഭിമുഖത്തിൽ നിഖില പറഞ്ഞു.

4

ജോ ആൻറ് ജോ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു തന്നോട് ചോദ്യം വന്നത്. അസാധാരണമായൊരു ചോദ്യം വന്നത് കൊണ്ടായിരുന്നു അത്തരത്തിലൊരു പ്രതികരണം തനിക്ക് നടത്തേണ്ടി വന്നത്. ചോദ്യം ചോദിച്ചയാൾക്ക് എന്തെങ്കിലും പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല.തന്റെ മറുപടി ഒരുപാട് ചർച്ചകൾക്ക് കാരണമായി.

6


അത്തരം ചർച്ചകൾ ജനാധിപത്യ സമൂഹത്തിന് നല്ലതാണെന്നാണ് താൻ കരുതുന്നത്, നിഖില പറഞ്ഞു. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എനിക്കുമുണ്ട്. പക്ഷേ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലേക്ക് രാഷ്ട്രീയമൊന്നും കടത്തിവിടാറില്ല, നിഖില പറഞ്ഞു.

6


അതിനിടെ സിനിമി മേഖലയിൽ ഉണ്ടാകുന്ന സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ചും നടി അഭിമുഖത്തിൽ പ്രതികരിച്ചു.
ഇത്തരം കാര്യങ്ങൾ ലൊക്കേഷനുകളെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നുണ്ടെന്ന് നിഖില പറഞ്ഞു. ഇടപെടലുകൾ ചർച്ചകളും നല്ല അന്തരീക്ഷം കൊണ്ടുവരാൻ സഹായിക്കുന്നുണ്ട്. താൻ അടുത്ത കാലത്താണ് സിനിമയിൽ വന്നത്. ഒരു മോശം അനുഭവം തനിക്ക് സിനിമയിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല.

7


എന്നാൽ മറ്റ് പലർക്കും അത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിരിക്കാം. അങ്ങയുള്ളവർക്കായി സംസാരിക്കുന്നതും ചർച്ച നടക്കുന്നതുമെല്ലാം നല്ല കാര്യമാണ്. സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുകയെന്നത് നല്ലകാര്യമല്ലേ. സിനിമയിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് ഇത്തരം ഇടപെടലുകൾ കൂടുതൽ ഗുണകരമാകുമെന്നും നിഖില വിമൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+