India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

Google Oneindia Malayalam News

അബുദാബി: ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞത് തന്റെ നിലപാടാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും നടി നിഖില വിമല്‍. ആ നിലപാട് പറഞ്ഞതിന്റെ പേരില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും നിഖില വിമല്‍ വ്യക്തമാക്കി. അത്തരം ആക്രമണങ്ങള്‍ താന്‍ ഗൗനിക്കാറില്ല എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയ നിഖില വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നിലപാട് ആവര്‍ത്തിച്ചത്.

അങ്ങനെ ഒരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയും. അതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു എന്നേ ഉള്ളൂ. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു, നിഖില വിമല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാവര്‍ക്കും നിലപാടുകളുണ്ട് എന്നും അത് ഉറക്കെ പറഞ്ഞത് കേട്ടതിന് സന്തോഷമുണ്ടെന്നും നിഖില വിമല്‍ പറഞ്ഞു. വ്യക്തിപരമായി തന്റെ നിലപാടാണ് താന്‍ പറഞ്ഞതെന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു. അത് തുറന്നു പറയാന്‍ എല്ലാവര്‍ക്കും കഴിയണം എന്നും നിഖില വിമല്‍ വ്യക്തമാക്കി.

മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍

1

അതേസമയം സൈബര്‍ ആക്രമണം ഉണ്ടായതായി താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ ആണ് ഇക്കാര്യം അറിഞ്ഞത് എന്നും നടി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് തന്നെ ബാധിക്കില്ല. സിനിമാ മേഖലയില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ട് എന്നും നിഖില വിമല്‍ പറഞ്ഞു. ജോ ആന്‍ഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില വിമലിന്റെ മറുപടി വൈറലായത്. ചെസ് കളിയില്‍ ജയിക്കാന്‍ കുതിരയെ മാറ്റി പശുവിനെ ആക്കിയാല്‍ മതിയെന്നും പശുവിനെ ഇന്ത്യയില്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു അവതാരകന്റെ ചോദ്യം.

2

എന്നാല്‍ നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല എന്നായിരുന്നു നിഖില വിമല്‍ ഇതിന് നല്‍കിയ മറുപടി. നമ്മള്‍ ഇന്ത്യയിലാണെന്നും ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമില്ലെന്നും അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേയെന്നും നിഖില വിമല്‍ തിരിച്ച് ചോദിച്ചു. മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം എന്നും നിഖില വിമല്‍ പറഞ്ഞിരുന്നു. വെട്ടുന്നില്ലെങ്കില്‍ ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ലെന്നും വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം എന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്.

3


എന്നാല്‍ ഇതിന് പിന്നാലെ നിഖില വിമലിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ ഇടങ്ങളില്‍ നിന്ന് ഉണ്ടായത്. പശുവിനെയും വെട്ടാം എന്ന പരാമര്‍ശത്തിന് മറുപടിയായി സ്വന്തം അമ്മയേയും തിന്നുമോ എന്നായിരുന്നു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചത്. നിഖില വിമലിനെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്നും നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് എന്നുമായിരുന്നു എം ടി രമേശ് അഭിപ്രായപ്പെട്ടത്.

4

എന്നാല്‍ നിഖില വിമലിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നടി മാലാ പാര്‍വതി, സംവിധായകന്‍ അനുരാജ് മനോഹര്‍ എന്നിവരുള്‍പ്പടെ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നിഖില വിമലിന്റെ തുറന്നു പറച്ചിലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്, തളിപറമ്പ് എന്നീ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് എത്തി നിഖില വിമല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

English summary
Actress Nikhila Vimal says what she said about eating beef is her position and she stands by it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X