നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു; ഇനി അവന്തിക ഭാരതി
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഈ വിവരം പങ്കുവെച്ചത്.ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. സന്യാസ വേഷത്തിലുള്ള അഖിലയുടെ ചിത്രങ്ങളും കാണാം.
'ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം അഭിനവ ബാലാനന്ദഭൈരവ', പോസ്റ്റിൽ പറഞ്ഞു.
അഖില ആത്മീയപാത സ്വീകരിച്ചോയെന്ന സംശയം പലരും നേരത്തേ പങ്കിട്ടിരുന്നു. അടുത്തിടെയായി അഖില പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം രുദ്രാക്ഷമാല ധരിച്ച് വിളിക്കിന് മുന്നലിരുക്കുന്ന ചിത്രങ്ങളും അവർ പങ്കിട്ടിരുന്നു. ഇതോടെ അഖില സന്യാസം സ്വീകരിച്ചോയെന്ന ചോദ്യങ്ങൾ ചിലർ ഉയർത്തിയിരുന്നു.
കലാമണ്ഡലം വിമലാദേവിയുടെയും എംആര്‍ പവിത്രന്റെയും മക്കളാണ് നടി നിഖിലയും അമലയും. ഡൽഹിയിലെ ജെഎൻയുവിൽ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സിൽ റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.












Click it and Unblock the Notifications