Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പും മുളകും സംവിധായകന് പണികിട്ടി; അഭിനയിക്കുമെന്ന് നിഷ സാരംഗ്, പ്രതിഷേധം ഫലംകണ്ടു

കൊച്ചി: സംവിധായകന്റെ പീഡനം തുറന്നുപറഞ്ഞ നടിയുടെ പ്രതിഷേധം ഫലം കാണുന്നു. സംവിധായകന്‍ ഉണ്ണിയെ മാറ്റാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചു. ഈ പശ്ചാത്തലത്തില്‍ വീണ്ടും നീലുവായി നിഷ സാരംഗ് എത്തും. നടി നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക് എത്തുന്നുവെന്നാണ് സൂചന.

സ്വകാര്യ ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനെതിരെയാണ് നടി നിഷ പരാതിപ്പെട്ടിരുന്നത്. സീരിയലിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നിഷ. തുടക്കംമുതല്‍ സംവിധായകന്‍ ദുരുദ്ദേശത്തോടെ സമീപിച്ചിരുന്നുവെന്ന് നടി ആരോപിച്ചിരുന്നു. വിവാദം ഒത്തുതീര്‍പ്പിലേക്കെത്തുകയാണിപ്പോള്‍. ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ....

 ദുരുദ്ദേശത്തോടെ

ദുരുദ്ദേശത്തോടെ

സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെയാണ് നടി നിഷ രംഗത്തുവന്നിരുന്നത്. സീരിയല്‍ മൂന്ന് വര്‍ഷം പിന്നിട്ടു. തുടക്കം മുതല്‍ ഇദ്ദേഹം ദുരുദ്ദേശത്തോടെ സമീപിക്കുന്നുവെന്നായിരുന്നു നിഷയുടെ പരാതി. തന്നോട് പ്രതികാര മനോഭാവത്തോടെ പലപ്പോഴും പെരുമാറിയെന്നും നടി പരാതിപ്പെട്ടിരുന്നു.

പ്രമുഖരുടെ പിന്തുണ

പ്രമുഖരുടെ പിന്തുണ

നിഷയുടെ പരാതി മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നടിക്ക് പിന്തുണയുമായി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വനിതാ താര കൂട്ടായ്മയായ ഡബ്ല്യുസിസി, താരസംഘടന അമ്മ, വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ എന്നിവരെല്ലാം നടിയെ പിന്തുണച്ചു രംഗത്തെത്തി. മമ്മൂട്ടി നിഷയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു.

സംവിധായകനെ മാറ്റിയെന്ന് വിവരം

സംവിധായകനെ മാറ്റിയെന്ന് വിവരം

ഇതോടെയാണ് ചാനല്‍ അധികൃതര്‍ ശക്തമായ തീരുമാനം കൈക്കൊണ്ടത്. സംവിധായകനെ മാറ്റാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചുവെന്നാണ് വിവരം. ഇക്കാര്യം നടിയെ അറിയിച്ചിട്ടുണ്ട്. അതോടെ നീലുവായി അഭിനയിക്കാന്‍ താന്‍ ഇനിയുമെത്തുമെന്നും നിഷ സാരംഗ് പറയുന്നു.

മെസ്സേജ് അയച്ച് തുടക്കം

മെസ്സേജ് അയച്ച് തുടക്കം

സംവിധായകന്റെ പെരുമാറ്റം അസഹനീയമായിരുന്നുവെന്നാണ് നടി പരാതിപ്പെട്ടിരുന്നത്. തുടക്കം മെസ്സേജ് അയച്ചായിരുന്നു. പിന്നീട് നേരിട്ടും മോശമായി പെരുമാറാന്‍ തുടങ്ങി. ഇക്കാര്യം ചാനല്‍ അധികൃതരെ അറിയിച്ചിരുന്നു. അവര്‍ സംവിധായകനെ താക്കീത് ചെയ്യുകയുമുണ്ടായെന്നും നടി പറയുന്നു.

പിന്നീട് പ്രതികാരം

പിന്നീട് പ്രതികാരം

ചാനല്‍ അധികൃതരെ സംഭവം ബോധിപ്പിച്ചതിന് ശേഷം പ്രതികാര മനോഭാവത്തോടെയായിരുന്നു സംവിധായകന്‍ പെരുമാറിയതെന്ന് നടി ആരോപിക്കുന്നു. സീരിയലില്‍ നിന്ന് ഒഴിവാക്കാനും ശ്രമിച്ചുവത്രെ. സാമ്പത്തിക പ്രശ്‌നമുള്ളതിനാല്‍ എല്ലാം സഹിച്ചുമുന്നോട്ട് പോകുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മറ്റൊരു നടിയും രംഗത്ത്

മറ്റൊരു നടിയും രംഗത്ത്

സംവിധായകനെതിരെ നടി രചന നാരായണന്‍കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഈഗോയുടെ പേരില്‍ തന്നെ മറിമായം സീരിയലില്‍ നിന്ന് ഒഴിവാക്കിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് രചന ആരോപിക്കുന്നു. മറിമായം സീരിയലിന്റെ തുടക്കത്തില്‍ നിരവധി എപ്പിസോഡുകളില്‍ അഭിനയിച്ച വ്യക്തിയാണ് രചന. പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു.

Recommended Video

cmsvideo
    പ്രേക്ഷകരുടെ പ്രാര്‍ത്ഥന ഫലിച്ചു, Neelu തിരിച്ചു വരു | Oneindia Malayalam
    വിനോദ് കോവൂരിനെയും പുറത്താക്കി

    വിനോദ് കോവൂരിനെയും പുറത്താക്കി

    താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ശേഷമാണ് സംവിധായകന് ഈഗോ തുടങ്ങിയതെന്ന് രചന പറയുന്നു. മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് തന്നോട് പറയുകയായിരുന്നു. തന്നെ മാത്രമല്ല, വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയതെന്നും അന്നത് വലിയ വിഷമമുണ്ടാക്കിയെന്നു രചന പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+