വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ
കൊച്ചി: മലയാള സിനിമയിലെ തുല്യ വേതനം വിഷയത്തില്‍ പ്രതികരിച്ച് നടി പത്മപ്രിയ. ന്യായമായ വേതനം ലഭിക്കണം എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ല എന്ന് പത്മപ്രിയ പറഞ്ഞു. സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസരിക്കുകയായിരുന്നു പത്മപ്രിയ. ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് തുല്യവേതനം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇടവേളക്ക് ശേഷം തുടക്കമിട്ടത്.
Recommended Video
നടി നിഖില വിമലും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്മപ്രിയയുടെ പ്രതികരണം. അര്‍ഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ മലയാള സിനിമയില്‍ ബാന്‍ ചെയ്യുകയാണ് എന്ന് പത്മപ്രിയ തുറന്നടിച്ചു. നടി മീരാ ജാസ്മിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പത്മപ്രിയയുടെ പ്രതികരണം. പ്രതിഫലം കൂട്ടി ചോദിച്ചതിന് മീര ജാസ്മിന് ബാന്‍ ചെയ്യപ്പെട്ടു എന്നാണ് പത്മപ്രിയ പറയുന്നത്.

സ്ത്രീ അഭിനേതാക്കള്‍ ഇല്ലാതെ ഒരു സിനിമ ചെയ്യുക സാധ്യമല്ല എന്നും എന്നാല്‍ നടിമാരുടെ കഴിവിന് യാതൊരു വിലയും ലഭിക്കുന്നില്ല എന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു. ന്യായമായ വേതനം ലഭിക്കണം എന്ന് തന്നെയാണ്. 2005 കാലയളവില്‍ ആണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്ന് അഭിനയിച്ച 'വടക്കുംനാഥന്‍' വലിയ ഹിറ്റായിരുന്നു.

അതിന് മുമ്പ് 'കാഴ്ച', 'അമൃതം' തുടങ്ങി ഞാന്‍ അഭിനയിച്ച സിനിമകള്‍ ഹിറ്റായി കഴിഞ്ഞ് നില്‍ക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് തന്നെ മീര ജാസ്മിനും സജീവമായിരുന്നു എന്നും മീര ജാസ്മിനും വാണിജ്യപരമായി വിജയിക്കുന്ന സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു എന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.

കലാപരമായും അവരുടെ വര്‍ക്കുകള്‍ നല്ലതായിരുന്നു. എന്നാല്‍ പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാന്‍ നേരിടേണ്ടതായി വന്നു. ആവശ്യപ്പെട്ടത് വളരെ ചെറിയ തുകയായിരുന്നു. എന്നാല്‍ ആ സമയത്ത് ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലമാണ് മലയാള സിനിമയില്‍ നല്‍കിയത് എന്നും പത്മപ്രിയ തുറന്നടിച്ചു.

ആ സമയത്ത് കത്രീന കൈഫിനെ ആര്‍ക്കും അറിയില്ല. അവര്‍ വന്ന് ഒരു മലയാള സിനിമ ചെയ്തു. കത്രീന കൈഫ് അന്ന് ഒരു ഹിന്ദി സിനിമ പോലും ചെയ്തിട്ടില്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ അവരുടെ പടം റിലിസായിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. എന്നാല്‍ മീര ജാസ്മിന് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമാണ് അവര്‍ക്ക് കൊടുത്തത് എന്നും പത്മപ്രിയയ്ക്ക് കൊടുത്തത്.

ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്ക്ക് പകരം വെക്കുകയല്ല എന്നും ന്യായമായ പ്രതിഫലം വേണമെങ്കില്‍ കൊടുക്കാനൊക്കെ പറ്റും എന്നും പത്മപ്രിയ പറഞ്ഞു. എന്നാല്‍ അര്‍ഹതപ്പെട്ട വേതനം നല്‍കാന്‍ തയാറാകുന്നില്ല. അത് ചോദിക്കുകയാണെങ്കില്‍ തങ്ങളെ ബാന്‍ ചെയ്യും എന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

എന്നിട്ട് ഞങ്ങളെ ഒഴിവാക്കി പുതിയ ഒരാളെ എടുത്ത് അവര്‍ക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും എന്നും നമ്മുടെ കഴിവിന് ഒരു വിലയുമില്ലാതാകും എന്നും പത്മപ്രിയ പറഞ്ഞു. എന്നാല്‍ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല എന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു. ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കൈഫ് മലയാളത്തില്‍ അഭിനയിച്ചത്.












Click it and Unblock the Notifications