പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...
നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പാര്‍വതി സ്വീകരിച്ചത് ശക്തമായ നിലപാടായിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു.
കൊച്ചി: സാമൂഹിക വിഷയങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കുന്ന കൂട്ടത്തിലാണ് നടി പാര്‍വതി. സിനിമാ ലോകത്തെ പ്രശ്നങ്ങള്‍ മാത്രമല്ല, കണ്മുന്നില് കാണുന്ന ഏത് അനീതിക്കെതിരേയും ഉടന്‍ പ്രതികരിക്കുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് നടി. അതിന്റെ ഭാഗമായിട്ടായിരുന്നു പുലര്‍ച്ചെ നടിയുടെ തല്‍സമയം. അതും നടുറോഡില്‍ വച്ച്.
നടിയുടെ ഇന്‍സ്റ്റാഗ്രാം ലൈവ് അധികൃതരുടെ കണ്ണ് തുറപ്പിച്ചു. ഏറെ പേരെ ബാധിക്കുന്ന പ്രശ്നത്തില്‍ നടുറോഡില്‍ നിന്ന് പരിഹാരം കണ്ട ശേഷമാണ് പാര്‍വതി മടങ്ങിയത്. രസകരവും കൗതുകമുണര്‍ത്തുന്നതുമായ സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലാണ്....

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍വതി സ്വീകരിച്ച പരസ്യനിലപാട് പൊതുജനങ്ങളുടെ കൈയടി നേടിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിലയുറപ്പിച്ച പാര്‍വതി ഇന്നും നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.

ബുധനാഴ്ച പുലര്‍ച്ചെ
എന്നാല്‍ അതല്ല ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവം. കൊച്ചി പനമ്പള്ളി നഗര്‍ വഴി സഞ്ചരിക്കുകയായിരുന്നു പാര്‍വതി. ഇവരുടെ കാറില്‍ എന്തോ തട്ടുന്ന വന്‍ ശബ്ദം കേട്ടു.

കാറിന്റെ മിറര്‍ ഇളകി
കാറിന്റെ മിറര്‍ ഇളകി. പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് കണ്ടത്. റോഡിലേക്ക് വീണുകിടക്കുന്നു ഒരു കേബിള്‍. അതില്‍ തട്ടിയതാണ്. എളുപ്പം കാണുന്ന രീതിയില്‍ അല്ല കേബിള്‍.

എന്താണ് സംഭവിക്കുക
അതുകൊണ്ടുതന്നെ പാര്‍വതിയുടെ കാറിന്റെ മിറര്‍ ഇളകി. നമുക്കാണ് ഇത്തരം ഒരു അപകടം പറ്റുന്നതെങ്കില്‍ എന്താണ് സംഭവിക്കുക. അധികൃതരെ കുറ്റം പറഞ്ഞ് നാം വീണ്ടും യാത്ര തുടരും.

ഇരുട്ടില്‍ വ്യക്തമായി കാണാതെ
എന്നാല്‍ പാര്‍വതി ചെയ്തത് മറിച്ചാണ്. ബൈക്ക് യാത്രക്കാരെ വരെ ദുരന്തത്തിലേക്ക് തള്ളിവിടുന്ന തരത്തിലാണ് കേബിള്‍ കിടന്നിരുന്നത്. ഇരുട്ടില്‍ വ്യക്തമായി കാണാത്ത തരത്തില്‍.

നടുറോഡില്‍ വച്ചൊരു തല്‍സമയം
ഇക്കാര്യം പാര്‍വതി ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമാക്കി. പുലര്‍ച്ചെ നടുറോഡില്‍ വച്ചൊരു തല്‍സമയം. തല്‍സമയ പ്രതികരണം ഒടുവില്‍ ബന്ധപ്പെട്ട ജീവനക്കാരുടെ ഉറക്കം കെടുത്തി.

അവിടെ തന്നെ നിന്നു
അവര്‍ ഉടന്‍ എത്തി കേബള്‍ മാറ്റിയിട്ടു. ജീവനക്കാര്‍ വന്നു എന്നു കണ്ട് സ്ഥലം വിടാന്‍ പാര്‍വതി തയ്യാറായില്ല. കേബിള്‍ മാറ്റി ഇടുന്നത് വരെ അവര്‍ അവിടെ തന്നെ നിന്നു.

ഇതിന്റെയെല്ലാം വീഡിയോ
ഇതിന്റെയെല്ലാം വീഡിയോ അവര്‍ പരസ്യപ്പെടുത്തി. കേബിള്‍ മാറ്റി ഇടുന്നത് വരെ പാര്‍വതി അവിടെ നിന്ന് നിരത്തിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ശേഷം ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് നടി മടങ്ങിയത്.

വന്‍ പ്രതികരണം
ഏത് വിഷയത്തിലും ഇടപെടാനും ധൈര്യത്തോടെ പ്രശ്നങ്ങളെ സമീപിക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള നടിയുടെ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

തുറന്നുപറഞ്ഞ വിഷയങ്ങള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പാര്‍വതി സ്വീകരിച്ചത് ശക്തമായ നിലപാടായിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരിക്കുന്നതിലും പാര്‍വതി മുന്‍നിരയിലുണ്ടായിരുന്നു.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications