Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്കെതിരെ ആദ്യമായി പ്രതികരിച്ച നടി പാര്‍വതി?; സിനിമയില്‍ തഴയപ്പെടുമോ?

കൊച്ചി: കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഓപ്പണ്‍ ഫോറം പരിപാടിക്കിടെ മമ്മൂട്ടിക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി തന്റെ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചെങ്കിലും അത് സിനിമാ മേഖലയില്‍ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ജൂനിയര്‍ നടി മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കസബ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ ഒരിക്കലും ഇത്തരത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ പാടില്ലായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. നേരത്തെ തന്നെ മമ്മൂട്ടി കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധത ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

mammoottylanguages

എന്നാല്‍, മമ്മൂട്ടി ഇതില്‍ നിരപരാധിയാണെന്നും സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് സിനിമയിലെ ഡയലോഗുകള്‍ നിയന്ത്രിക്കുന്നതെന്നും അണിയറ് പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍വതിക്കും ഇക്കാര്യം അറിയാം. പരസ്യമായി മമ്മൂട്ടിയെ പോലുള്ള ഒരു നടനെതിരെ പാര്‍വതിയുടെ പ്രതികരണം അതിരുകടന്നതാണെന്നും ചിലര്‍ പറയുന്നുണ്ട്.

ഇതോടെ പാര്‍വതി സിനിമാ മേഖലയില്‍ ഒറ്റപ്പെടുമെന്നും സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞേക്കുമെന്നും സംസാരം തുടങ്ങിക്കഴിഞ്ഞു. നേരത്തെ നടന്‍ ദിലീപിനെതിരെ പരാതിപ്പെട്ട ആക്രമണത്തിനിരയായ നടിയെ സിനിമയില്‍ തഴയുന്നതായി ആരോപണമുണ്ട്. ഇത്തരത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ തിരിയുന്നവരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നത് പരസ്യമായ രഹസ്യമാണ്. മികച്ച കഥാപാത്രങ്ങളാല്‍ അഭിനയമികവ് കാട്ടുന്ന പാര്‍വതിയെ ഈ രീതിയില്‍ സിനിമകളില്‍ നിന്നും ഒഴിവാക്കുമോയെന്നതാണ് പ്രേക്ഷകരുടെ ആശങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+