ജാതീയതയ്‌ക്കെതിരെ നടി പാര്‍വ്വതി, ജാതി ചേര്‍ത്ത് തന്നെയാരും പേര് വിളിക്കരുത്
കോഴിക്കോട് :ജാതിയുടെ പേരിലും മതത്തിന്റെ പേരിലും വര്‍ഗീയത നടക്കുന്ന സാഹചര്യത്തില്‍ നടി പാര്‍വ്വതി തന്റെ നിലപാട് വ്യക്തമാക്കുന്നു. ജാതിപ്പേരില്‍ അറിയപ്പെടാന്‍ ഒരിക്കലും താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പാര്‍വ്വതി മേനോന്‍ പറയുന്നത്. മലയാള ചലച്ചിത്ര ലോകത്ത് പാര്‍വതി എന്നു പേരുള്ള നടിമാര്‍ വേറെയും ഉള്ളതു കൊണ്ടാവാം മേനോന്‍ എന്ന പേരിലാണ് പാര്‍വതി അറിയപ്പെട്ടത്.
എന്നാല്‍, ഒരിക്കലും ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് എന്റെ പേരിന്റെ സ്ഥാനത്ത് മേനോന്‍ ചേര്‍ക്കരുതെന്നാണ് പാര്‍വ്വതി പറയുന്നത്. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ പേര് പാര്‍വ്വതി എന്നാണ്, കഴിഞ്ഞ പത്തു വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നതെന്ന് താരം പറയുന്നു. പലരും എന്നെ മേനോന്‍ എന്നാണ് വിളിക്കാറുള്ളത്. ഇതു തന്നെ വെറുപ്പിക്കുന്ന ഒന്നാണ്. ഇക്കാര്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും ഇനിയെങ്കിലും മനസിലാക്കണമെന്നും പാര്‍വ്വതി പറയുന്നു. ജാതിപ്പേര് നീക്കാന്‍ എല്ലാവരുടെയും സഹായം തനിക്ക് വേണമെന്നും പാര്‍വ്വതി പറഞ്ഞു.












Click it and Unblock the Notifications